എന്താണ് Guest WiFi ? Guest WiFi കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം.


Dineesh Kumar C.D06 Feb 24 . 9: 02 PM

Guest  WiFi  വീഡിയോ കാണുക 

Guest WiFi പലരും കേട്ടിട്ടുണ്ടെങ്കിലും ഒരിക്കൽപോലും ഉപയോഗിച്ചിട്ടില്ലാത്ത ഒന്നാണിത്. നമ്മുടെ വീട്ടിലുള്ള റൗട്ടറിൽ വൈഫൈ കണക്ട് ചെയ്യുന്നവർ എല്ലാംതന്നെ ആ റൗട്ടർ കൊടുക്കുന്ന network ഇൽ ആണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ നെറ്റ്‌വർക്ക് ആയി കണക്ട് ആയിരിക്കുന്ന ഏതൊരു ഡിവൈസിനും മറ്റ് ഡിവൈസുമായി communicte ചെയ്യാം. അതുകൊണ്ടുതന്നെ നമ്മുടെ സ്വകാര്യതയുടെ താക്കോലായി വൈഫൈ പാസ്സ്‌വേർഡുകൾ മാറും. വൈഫൈ പാസ്സ്‌വേഡ്‌ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കേണ്ട അവസരങ്ങളിൽ ഇത് വളരെ അപകടവും ആയേക്കാം. 

അതുകൊണ്ടു നമ്മുടെ വൈഫൈ പാസ്സ്‌വേർഡ് മറ്റുള്ളവർക്ക് കൊടുക്കേണ്ട സാഹചര്യത്തിൽ ഒരു separate നെറ്റ്‌വർക്ക് അതെ റൗട്ടറിൽ ഉണ്ടാക്കി നല്കുന്നതിനെയാണ് Guest WiFi എന്ന് പറയുന്നത്. Guest WiFi ഉള്ള റൗട്ടറുകൾ സ്വയം ഫയർവാൾ പോലെ പ്രവര്ത്തിച്ച് നമ്മുടെ ഡിവൈസുകളെ guest ആയി കണക്ട് ചെയ്യുന്ന ഡിവൈസുകളിൽ നിന്നും രക്ഷിക്കുന്നു. ഒട്ടുമിക്യ എല്ലാ പുതിയ റൗട്ടറുകളിലും ഈ സൗകര്യം ഇന്ന് ലഭ്യമാണ്. 

ഇത്തരത്തിൽ Guest WiFi സെറ്റ് ചെയ്യുമ്പോൾ രണ്ട് വൈഫൈ SSID (പേരുകൾ) കാണിക്കുന്നു. ഒന്ന് നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്നതും മറ്റൊന്ന് നമ്മൾ Guest WiFi  ആയി കണക്ട് ചെയ്യാൻ create ചെയ്തതും. അതിൽ Guest WiFi പാസ്സ്‌വേർഡ് നമ്മൾ ഗസ്റ്റിന് കൊടുത്തു അവരോടു അതിൽ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറയുക. അത്തരത്തിൽ ചെയ്യുമ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഡിവൈസും Guest ഡിവൈസും രണ്ടും രണ്ട്‌ നെറ്റ്‌വർക്ക് ഇൽ ആയിരിക്കും പ്രവർത്തിക്കുന്നത്. നിങ്ങളും നിങ്ങളുടെ റൗട്ടറിൽ ഈ സൗകര്യം ഉണ്ടെങ്കിൽ പ്രയോജനപ്പെടുത്തുക.