ഇന്റർനെറ്റ്, ബ്രോഡ്ബാൻഡ് ചരിത്രം ! (Broadband History)
Dineesh Kumar C.D
18 Feb 22 . 9: 02 PMDineesh Kumar C.D
18 Feb 22 . 9: 02 PMബ്രോഡ്ബാൻഡ് ഇന്റർനെറ്റ് ചരിത്രം തുടങ്ങുന്നത് 2000 ൽ ഡയൽ അപ്പ് കണക്ഷനുകളുടെ കാലത്തോടെയാണ് . എന്നാൽ ഇന്ന് നമ്മൾ കാണുന്ന ഇന്റർനെറ്റ് ലോകത്തിലേക്ക് ബ്രോഡ്ബാൻഡിന് എത്തിപ്പെടാൻ വളരെ അധികം വർഷങ്ങൾ വീണ്ടും വേണ്ടിവന്നു. 2007 ഇൽ ബ്രോഡ്ബാൻഡ് കണക്ഷൻസ് കൊടുക്കാൻ ആരംഭിച്ചു. നമ്മളിൽ പലരും ഈ ഒരു മാറ്റത്തെ വളരെ ശ്രദ്ധയോടെ വീക്ഷിച്ചു. മൊബൈൽ ഇൻറർനെറ്റിൽ നിന്നും വയർ വഴിയുള്ള ഇന്റർനെറ്റ് കണക്ഷൻ ആളുകൾ ഉറ്റുനോക്കാൻ തുടങ്ങി.
സ്വിറ്റ്സർലൻഡ് ൽ ജനിച്ച കമ്പ്യൂട്ടർ പ്രോഗ്രാമർ ആയിരുന്ന "ടിം ബെർണേഴ്സ് ലീ" ആണ് ആദ്യമായി വേൾഡ് വൈഡ് വെബ് കണ്ടുപിടിച്ചത്. ആദ്യമായി VSNL ഇന്റർനെറ്റ് ഡയൽ അപ്പ് കണക്ഷൻസ് ഫോൺ കേബിൾവഴി കൊടുത്തുതുടങ്ങിയപ്പോഴാണ് ഇന്ത്യയിൽ ഇന്റെർനെറ്റിന് ജീവൻ വച്ചുതുടങ്ങിയത്. അതിനു ശേഷം വയർലെസ്സ് ഫോണുകൾ വഴി TATA ,Reliance തുടങ്ങിയ കമ്പനികൾ ഡയൽ അപ്പ് കണക്ഷൻസ് കൊടുക്കാൻ തുടങ്ങി. ആ സമയത്തു തന്നെ റിലൈൻസ് ഫോണുകൾ ജാവ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് വെബ് ബ്രൗറിലൂടെയും, ആപ്പ്ളിക്കേഷനിലൂടെയും 2G ഇന്റർനെറ്റ് വിപണിയിൽ കൊണ്ടുവന്നു. അതിനുശേഷം ഫോട്ടോൺ പ്ലസ് പോലുള്ള ഡാറ്റ കാർഡ് ഉം വിപണി കീഴടക്കി. പിന്നീടുള്ള വളർച്ച വളരെ പെട്ടന്നായിരുന്നു.
3G ഇന്റർനെറ്റിന്റെ വരവോടുകൂടി ഇന്റർനെറ്റ് ഉപയോഗം കുത്തനെ കൂടി. ടാറ്റ ഡോകോമോ ഇന്ത്യയിൽ വരുന്നതും അതെ കാലഘട്ടത്തിൽ ആണ്. എന്നാൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വ്യാപകമാകാൻ തുടങ്ങിയതും ഈ കാലഘട്ടത്തിൽ തന്നെ ആണ്. 3G നെറ്റ്വർക്ക് ലഭ്യത, റേഞ്ച് പ്രശ്നങ്ങൾ എല്ലാം ബ്രോഡ്ബാൻഡ് കണക്ഷൻ വേഗത്തിലാക്കാൻ സഹായിച്ചു.
4G നെറ്റ്വർക്ക് വന്നതോടെ മൊബൈൽ ടാറ്റ ഉപയോഗം കുത്തനെ കൂടി. അവിടെയും യൂസേഴ്സ് അധികം വന്നപ്പോൾ ടെലികോം കമ്പനികൾക് സ്പീഡ് കൃത്യമായി കൊടുക്കാൻ സാധിക്കാതിരുന്നതും ഇന്ത്യയിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റിനെ വീണ്ടും വളർത്തി. ജിയോ പോലുള്ള വലിയ കമ്പനികൾ ടെലികോം മേഖലയിൽ വിപ്ലവം കൊണ്ടുവന്നതും ഇതേകാലഘട്ടത്തിൽ ആയിരുന്നു. ഇന്റർനെറ്റ് ഉപയോഗം കൂടുകയും എന്നാൽ മൊബൈൽ ഇന്റർനെറ്റ് സ്പീഡ് ഇതിനൊപ്പംവളരാതിരുന്നതും, കമ്പനികൾ ഫൈബർ കണക്റ്റിവിറ്റി കൂടുതൽ ആശ്രയിക്കാൻ കാരണമായി.
ഫൈബർ കേബിൾ വ്യാപകം ആയത്തോടുകൂടി ബ്രോഡ്ബാൻഡ് രംഗം ഇന്ന് അതിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന നിലയിലും എത്തുകയുണ്ടായി. ഫൈബർ കണക്റ്റിവിറ്റി കൊടുക്കുന്ന സ്പീഡ് മറ്റൊന്നിനും കൊടുക്കാൻ കഴിയില്ലെന്നും ആളുകൾ തിരിച്ചറിഞ്ഞു. ലോക്കൽ കേബിൾ ഓപ്പറേറ്റർമാർ കേബിൾ tv കൊടുക്കുന്നതിന് ഒപ്പം തന്നെ ഫൈബർ ഇന്റർനെറ്റ് കൂടി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ തുടങ്ങി. ഇത് ആളുകൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ സ്പീഡിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായകമായി.
എന്നാൽ കോവിഡ് മഹാമാരി മറ്റെല്ലാ മേഖലകളും തളർത്തി എങ്കിലും ഫൈബർ ഇന്റർനെറ്റ് , ഇന്റർനെറ്റ് മേഖലകൾക്ക് ഒരു ഉണർവ് തന്നെ ആയിരുന്നു. അതിന്റെ പ്രധാന കാരണം ഓഫീസുകളും, സ്കൂളുകളും പൂട്ടുകയും 'വർക്ക് ഫ്രം ഹോം' പ്രോത്സാഹിപ്പിക്കുകയും, ഓൺലൈൻ ക്ലാസ്സുകൾ ആരഭിക്കുകയും ചെയ്തതായിരുന്നു. ഇതോടെ ഇതുവരെ ബ്രോഡ്ബാൻഡ് എടുക്കാത്തവരും ബ്രോഡ്ബാൻഡ് എടുക്കാനും, ഫൈബർ കണക്റ്റിവിറ്റിയുടെ ആവശ്യകതയെ മനസിലാക്കുകയും ചെയ്തു.
അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇതിലും വലിയ മാറ്റങ്ങൾ ആണ് ബ്രോഡ്ബാൻഡ് ഇൻഡസ്ട്രിയെ കാത്തിരിക്കുന്നത്. കാരണം കേരളത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ 'കെഫോൺ' ന്റെ വരവും അതിന്റെ ഭാഗമായി കേരളത്തിൻറെ ഒരു അറ്റം തുടങ്ങി മറ്റേ അറ്റം വരെ ഫൈബർ കേബിൾ വലിക്കുന്നതും ബ്രോഡ്ബാൻഡ് വ്യാപകമാകാൻ കാരണമാകും. ഗവർമെന്റിന്റെ പുതിയ പ്രഖ്യാപനങ്ങളായ വീടുകൾതോറും ഫൈബർ കണക്റ്റിവിറ്റി , സ്കൂൾ, സർക്കാർ ഓഫീസുസ്കൾ എന്നിവ ഫൈബർ കേബിൾ വഴി ബന്ധിപ്പിക്കുക എന്നിവയും കേരളത്തിൽ ബ്രോഡ്ബാൻഡ് വിപ്ലവത്തിന് വഴി ഒരുക്കും. എല്ലാ വീട്ടിലും ഫൈബർ ഇന്റർനെറ്റ് എന്ന കാലവും അധികം വിദൂരം അല്ല.
ബന്ധപ്പെട്ട വാർത്തകൾ
ഓൺലൈൻ തട്ടിപ്പുകൾ എങ്ങിനെ തടയാം.
വൈഫൈ റേഞ്ച് എങ്ങിനെ വർദ്ധിപ്പിക്കാം ?
എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ് ?
എന്തുകൊണ്ട് ഐഫോണിൽ 'Weak Security' എന്ന് കാണിക്കുന്നു ?
Genexis Platinum -4410 വൈഫൈ പാസ്സ്വേർഡ് മാറ്റുന്ന വിധം.
വിവിധ തരത്തിലുള്ള റൗട്ടർ കോൺഫിഗുറേഷൻസ്
കേരളത്തിൽ ഫൈബർ broadband രംഗത്ത് ഏഷ്യാനെറ്റിന്റെ കുതിച്ചുചാട്ടം !
എന്താണ് Guest WiFi ? Guest WiFi കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം.