SFP മോഡൂൾ! (Small Form-factor Pluggable module)


Dineeshkumar C.D18 Feb 22 . 9: 02 PM 


SFP മോഡൂൾ! (Small Form-factor Pluggable module). ഡാറ്റാ സെന്ററുകളിലും, നെറ്റ്‌വർക്കിങ് റാക്കുകളിലും ഇവയുടെ സാന്നിധ്യം സർവ്വ സാധാരണമാണ്. സ്വിച്ചുകൾ, റൗട്ടറുകൾ തമ്മിൽ കണക്ട് ചെയ്യുവാനാണ് ഇവ ഉപയോഗിക്കുന്നത്. നെറ്റ്‌വർക്ക് ഡിവൈസുകളിലെയും, ഫൈബർ, കോപ്പർ കേബിൾ എന്നിവയിലെയും എലെക്ട്രിക്കൽ സിഗ്നലുകളെ കൺവെർട്ട് ചെയ്യാനാണ് ഇത് ഉപയോഗിക്കുന്നത്.

നെറ്റ്‌വർക്ക് സ്വിച്ച് ഓഫ്‌ ചെയ്യാതെ തന്നെ SFP module ഘടിപ്പിക്കുകയും ഊരി എടുക്കുകയും ചെയ്യാം. ഡിവൈസുകൾ തമ്മിലുള്ള bandwith കൂട്ടാനും, ഇന്റർനെറ്റ്‌ സ്പീഡ് വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. SFP module കണക്ട് ചെയ്യാൻ സ്വിച്ചുകളിൽ SFP പോർട്ട്‌ ഉണ്ടാകും. മീഡിയ കൺവെർട്ടറുകളിലും SFP module കണക്ട് ചെയ്യാൻ പോർട്ട്‌ ഉണ്ടാകും.

SFP പോർട്ടുകൾ ഫൈബർ SFP പോർട്ടുകളും, കോപ്പർ SFP പോർട്ടുകളും ഉണ്ട്. SFP ഡിവൈസുകക്ക് 1Gbps വരെ സ്പീഡ് ലഭിക്കും. SFP+ module കളിൽ 10 Gbps വരെ സ്പീഡ് സപ്പോർട്ട് ചെയ്യും. SFP28 modules 25 Gbps വരെയും.

SFP ഡിവൈസുകൾ അവയുടെ സിഗ്നൽ സഞ്ചരിക്കുന്ന ദൂരം അനുസരിച്ച് തരം തിരിച്ചിരിക്കുന്നു. SX (ചെറിയ ദൂരം, typically up to 550m), LX (വലിയ ദൂരം, up to 10km), EX (ദൂരം വീണ്ടും കൂടിയത്, up to 40km), ZX (up to 80km), and EZX (ഏറ്റവും അധികം up to 160km).

സാദാരണയായി കാണുന്ന SFP കണക്ടറുകൾ LC (duplex for most SFPs, simplex for BiDi SFPs), SC (for some BiDi SFPs), and RJ45 for copper modules. SFP പോർട്ടുകളുള്ള നെറ്റ്‌വർക്ക് സ്വിച്ച് എല്ലാവരും തന്നെ കണ്ടിട്ടുണ്ടാകും. ഇവയുടെ പ്രാധാന്യവും നെറ്റ്‌വർക്കിങ് രംഗത്ത് വളരെ പ്രധാനമാണ്.



Dineesh kumar C D

DK Networking solutions