ലാൻ നെറ്റ്‌വർക്ക് 

(LAN NETWORK)


Dineeshkumar C.D02 Mar 22 . 9: 02 PM

LAN എന്നാൽ ലോക്കൽ ഏരിയ നെറ്റ്‌വർക്ക്. അതായത് ഒരു കെട്ടിടത്തിലോ, ഓഫീസിലോ, വീട്ടിലോ പരസ്പരം കണക്ട് ചെയ്തിരിക്കുന്ന ഒരു കൂട്ടം ഡിവൈസുകളെയാണ് ലോക്കൽ ഏരിയ നെറ്റ്‌വർക്ക് എന്ന് പറയുന്നത്. ഇത് വൈഫൈ ഉപയോഗിച്ചോ, ഏതർനെറ് കേബിൾ ഉപയോഗിച്ചോ ആകാം. ഇത്തരത്തിൽ കണക്ട് ചെയ്യുന്നതിനായി ഇത്തരം ഡിവൈസുകളിൽ LAN കണക്ട് ചെയ്യാനുള്ള പോർട്ട് ഉണ്ടാകും. അതില്ലെങ്കിൽ വൈഫൈ അഡാപ്‌റ്റർ ഉണ്ടാകും.

ലാൻ നെറ്റവർക്കിനെ കുറിച്ച്  മലയാളത്തിലുള്ള വിവരണത്തിന് വീഡിയോ കാണുക.

ഇതുപോലെ തമ്മിൽ കണക്ട് ചെയ്തിരിക്കുന്ന ലാൻ കേബിളിലിൽ നിന്നും വിവരങ്ങൾ മറ്റുള്ള കംപ്യൂട്ടറിലേക്കോ മൊബൈലിലേക്കോ കൈമാറുന്നതിനെ നെറ്റ്‌വർക്കിങ് എന്ന് പറയുന്നു. സാധാരണഗതിയിൽ ഇത്തരം സ്ഥലങ്ങളിൽ കംപ്യൂട്ടറുകളിൽ നെറ്റ്‌വർക്കിങ് സാധ്യമാക്കാൻ ഒരു റൂട്ടർ, സ്വിച്ച്, എന്നിവയും ഉണ്ടാകും. റൂട്ടർ മുഖേനെ വിവരങ്ങൾ ലോക്കൽ നെറ്റ്‌വർക്കിൽ  നിന്നും ദൂരെയുള്ള സ്ഥലങ്ങളിലേക് ഇന്റർനെറ്റ് ഉപയോഗിച്ച് കൈമാറാൻ സഹായിക്കുന്നു. 

ഇതിൽ സംഭവിക്കുന്നത് ലോക്കൽ ഏരിയ നെറ്റ്‌വർക്കിൽ നിന്നും വൈഡ് ഏരിയ നെറ്റ്‌വർക്ക് ആയ ഇൻറർനെറ്റിൽ കണക്ട് ചെയ്യുന്നു. ഇത്തരത്തിൽ വൈഡ് ഏരിയ നെറ്വർകിൽ കണക്ട് ചെയ്യുന്നതിലൂടെ നമ്മുടെ ലോക്കൽ ഏരിയ നെറ്വർകിൽ നിന്നും വിവരങ്ങൾ മറ്റ് രാജ്യങ്ങളിലേക്കും  സഞ്ചരിക്കുന്നു. 

ഇത്തരം ലാൻ റെസ്റ്ററുകൾ നെറ്വർകിങ് രംഗത്ത് വളരെ അത്യാവശ്യമായ ഒന്നാണ്.

ഇതെല്ലം സാധ്യമാകുന്നത് ലോകമെമ്പാടും വലിച്ചിട്ടുള്ള ഫൈബർ കേബിൾ ശൃംഖലവഴിയാണ്. ലോകത്തുടനീളം ഇത്തരം ഫൈബർ കേബിളുകൾ വിരിച്ചിട്ടുണ്ട്, അതിപ്പോൾ മലയുടെ മുകളിൽ ആയാലും കടലിനടിയിൽ ആയാലും.  ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ വീട്ടിലുള്ള ലോക്കൽ ഏരിയ നെറ്വർക്കും ഒരു വൈഡ് ഏരിയ നെറ്വർക്കിന്റെ ഭാഗമാണ്. ഒരുപാട് ലോക്കൽ ഏരിയ നെറ്വർക്കുകൾ ചേരുന്നതാണ് ഒരു വൈഡ് ഏരിയ നെറ്റ്‌വർക്ക്. രണ്ടിലും നടക്കുന്നതും ഡാറ്റ ട്രാൻഫറിങ് ആണ്. ഒന്നിൽ ഫൈബർ കേബിൾ വഴിയും മറ്റൊന്നിൽ ഏതർനെറ് കേബിൾ വഴിയും.