ഏറ്റവും കൂടുതൽ വൈഫൈ കവറേജ് ലഭിക്കുന്ന മോഡം ഏതാണ്?
Dineesh Kumar C.D18 Feb 22 . 9: 02 PM
ഏറ്റവും കൂടുതൽ വൈഫൈ കവറേജ് ലഭിക്കുന്ന മോഡം ഏതാണ്? 150 മീറ്റർ വൈഫൈ കവറേജ് കിട്ടുന്ന മോഡം ഉണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് കൂടുതൽ കേൾക്കുന്നത്. എന്നാൽ സത്യാവസ്ഥ എന്തെന്നാൽ മോഡം | റൗട്ടർ ഏത് ഉപയോഗിച്ചാലും റേഞ്ച് എല്ലാം വലിയ വ്യത്യാസങ്ങൾ ഉണ്ടാകില്ല. കാരണം വൈഫൈ കവറേജ് കൂടാനും കുറയാനും പല കാരണങ്ങളും ഉണ്ട്.
ഒരു ചെറിയ ഉദാഹരണം ആദ്യം പറയാം, അതായത് ഒരു മോഡം ഒരു ഫുട്ബോൾ ഗ്രൗണ്ടിന്റ മധ്യത്തിൽ വച്ചാൽ ആ ഗ്രൗണ്ട് മൊത്തം വൈഫൈ കവറേജ് ലഭിച്ചു എന്ന് വരാം. എന്നാൽ വീട്ടിൽ വയ്ക്കുന്ന മോഡം ഒരു റൂമിന്റെ അപ്പുറം റേഞ്ച് കിട്ടിയില്ലെന്നും വരാം. അതെ വൈഫൈ കവറേജ് അപ്പോഴും വൈഫൈ സിഗ്നൽ തടസമില്ലാതെ സഞ്ചരിക്കുന്നതിന് അനുസരിച്ച് കൂടും. തടസങ്ങൾ ഉണ്ടെങ്കിൽ കുറയും.
വൈഫൈ സിഗ്നൽ സഞ്ചരിക്കുന്ന തടസങ്ങൾ കുറവുള്ള ഒരു സ്ഥലത്ത് മോഡം സ്ഥാപിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. കാബോഡിന്റെ ഉള്ളിലോ, തൂണുകൾക്ക് ഇടയിലോ മോഡം വൈകാതെ ഇരിക്കുക. റൂംമിൽ വയ്ക്കുന്നത് ഒഴുവാക്കി ഹാളിൽ വയ്ക്കുക. ബ്ലൂട്ടൂത് ഡിവൈസുകളുടെ അടുത്ത് വൈകാതിരിക്കുക.
ഇനി സിഗ്നൽ തടയുന്നത് എന്തൊക്കെയാണ് എന്ന് നോക്കാം:
കോൺക്രീറ്റ് ചുവരുകൾ: അതെ ഭിത്തികൾ തന്നെയാണ് ഏറ്റവും കൂടുതൽ സിഗ്നൽ തടയുന്ന ഒന്ന്. ഭിത്തിയുടെ വലുപ്പം അനുസരിച്ച് ഇത് കൂടും. 20dB മുതൽ 30dB വരെ ചുവരുകൾ കടന്ന് പോകുമ്പോൾ സിഗ്നൽ തടയുന്നു.
മരത്തിന്റെ വാതിലുകൾ: റൂം അടക്കുമ്പോൾ റേഞ്ച് കുറയുന്നു എന്ന് കേട്ടിട്ടില്ലേ അതിന് കാരണം. കോൺക്രീറ്റ് ഭിത്തിയുടെ അത്രയൊന്നും മരം സിഗ്നൽ തടയുന്നില്ല. എങ്കിലും 4dB തുടങ്ങി 7dB വരെ സിഗ്നൽ ഇവ തടയുന്നു.
ഗ്ലാസ്സ് ഡോറുകൾ : വളരെ കുറച്ച് സിഗ്നൽ തടയുന്നൊള്ളു. 3dB തുടങ്ങി 5dB വരെ.
സ്റ്റീൽ ഡോറുകൾ : അധികം കാണാറില്ല എന്നാലും ഇത്തരം ഡോറുകൾ സിഗ്നൽ നന്നായി തടയും. 20db തുടങ്ങി 25db വരെ ഇത്തരം ഡോറുകൾ സിഗ്നൽ തടയാം.
ഇത് അല്ലാത്തയുള്ള ജിപ്സം ബോർഡ്, പാർട്ടീഷൻ വുഡ് ലൈറ്റ് ബോർഡ് ഇതൊന്നും സിഗ്നൽ കാര്യമായി തടയില്ല. കൂടാതെ ശ്രദ്ധിക്കേണ്ട മറ്റൊന്ന് മോഡം dual ബാൻഡ് ആണെങ്കിൽ നമുക്ക് 2.4Ghz and 5Ghz ഇത് രണ്ടും ലഭിക്കും. എന്നാൽ 5Ghz സ്പീഡ് കൂതലായിരിക്കും പക്ഷെ വൈഫൈ കവറേജ് കുറയും. എന്നാൽ 2.4Ghz സ്പീഡ് കുറവായിരിക്കും 5Ghz നെ അപേക്ഷിച്ച് പക്ഷെ വൈഫൈ കവറേജ് കൂടുതൽ ലഭിക്കുന്നു. കാരണം തടസങ്ങളെ മറികടന്ന് 2.4Ghz വൈഫൈ കൂടുതൽ സഞ്ചരിക്കുന്നു.
ഇതെല്ലാം കാരണമാണ് വൈഫൈ കവറേജ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വൈഫൈ സിക്സ് റൗട്ടർ ഇതിന് ഒരു പരിധിവരെ സഹായകരമാണ്. കാരണം തടസങ്ങളെ മറികടക്കാൻ കൂടുതൽ മികവ് ഇത്തരം റൗട്ടറുകൾക്ക് ഉണ്ട്.
Dineesh kumar C D
DK Networking solutions