വീഡിയോ ക്യാപ്ച്ചർ കാർഡ് കൊണ്ടുള്ള ഉപയോഗം
Dineesh Kumar C.D18 Feb 22 . 9: 02 PM
വീഡിയോ ക്യാപ്ച്ചർ കാർഡ്. സിസിടിവി ടെക്‌നീഷൻമാർക്ക് മൊബൈലിൽ മോണിറ്റർ ഇല്ലാതെ ക്യാമറ കാണുവാനും DVR | NVR configuration ചെയ്യുവാനും വളരെ സഹായപ്രദമാണ് ഈ ഒരു ഡിവൈസ്. മൊബൈൽ മാത്രമല്ല ലാപ്ടോപ്പിലും ക്യാമറ കാണുവാൻ സാധിക്കുന്നു.
Gaming, ലൈവ് സ്ട്രീമിങ്, വീഡിയോ പ്രൊഡക്ഷൻ എന്നിവയ്ക്കും വീഡിയോ ക്യാപ്ച്ചർ കാർഡ് ഉപയോഗിക്കുന്നു. വീഡിയോ ക്യാപ്ച്ചർ കാർഡിൽ ഒരു വശത്ത് HDMI female പോർട്ടും അടുത്തതിൽ USB പോർട്ടും ആണ് ഉള്ളത്. DVR ൽ നിന്നുമുള്ള HDMI കേബിൾ ക്യാപ്ച്ചർ കാർഡിൽ കണക്ട് ചെയ്ത് എതിർവശത്ത് USB female to Type C കൺവെർട്ടർ കണക്ട് ചെയ്യും. അതിന് ശേഷം type C pin ഫോണിൽ കണക്ട് ചെയ്യാം.
പ്ലേ സ്റ്റോറിൽ ഇത്തരം ക്യാപ്ച്ചർ കാർഡിനുള്ള അപ്ലിക്കേഷനുകൾ ലഭ്യമാണ്. 'USB Camera' എന്ന ആപ്പ് ഇതിന് ഉദാഹരണമാണ്. ക്യാപ്ച്ചർ കാർഡ് വാങ്ങുന്നതിനും, സെറ്റ് അപ്പ് വീഡിയോ കാണുന്നതിനുമായി 090612 28506 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യുക.
Dineesh kumar C D
DK Networking solutions