Genexis Platinum -4410 വൈഫൈ പാസ്സ്വേർഡ് മാറ്റുന്ന വിധം.
Dineesh Kumar C.D
09 April 22, 9: 02 PMDineesh Kumar C.D
09 April 22, 9: 02 PMGenexis Platinum -4410
ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ബ്രോഡ്ബാൻഡ് മോഡങ്ങളിൽ ഒന്നാണ് 'Genexis Platinum -4410' മോഡം. ഇത്തരം ബ്രോഡ്ബാൻഡ് മോഡങ്ങളിൽ വൈഫൈ പാസ്സ്വേർഡ് മാറ്റുന്ന വിധം താഴെ കൊടുത്തിരിക്കുന്നു. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ വൈഫൈ പാസ്സ്വേർഡ് മാറ്റാം.
ആദ്യമായി നിലവിലുള്ള വൈഫൈയുമായി മോഡം കണക്ട് ചെയ്യുക. ഇത്തരം Genexis Platinum -4410 മോഡത്തിൽ default ആയിവരുന്ന പാസ്സ്വേർഡ് ഒന്ന് തുടങ്ങി ഒൻപത് വരെ ആയിരിക്കും. അത് മോഡത്തിന്റെ പുറകിൽ കൊടുത്തിട്ടുണ്ടാകും. അത് ഉപയോഗിച്ച് കണക്ട് ചെയ്യുക. ഇനി നിങ്ങൾ പാസ്സ്വേർഡ് നിങ്ങളുടെ ഇഷ്ടാനുസരണം കൊടുത്തിട്ടുണ്ടെങ്കിൽ അത് ഉപയോഗിച്ച് വൈഫൈ കണക്ട് ചെയ്യുക.
അടുത്തതായി നമ്മുടെ മൊബൈലിലേയോ കമ്പ്യൂട്ടറിലേയോ ഒരു ബ്രൌസർ ഓപ്പൺ ചെയ്യുക. അതിന് ശേഷം 196.168.1.1 എന്ന ലാൻ IP അഡ്രെസ്സ് ടൈപ്പ് ചെയ്തുകൊടുക്കുക. ശ്രദ്ധിക്കുക മുഴുവനായും IP അഡ്രെസ്സ് ടൈപ്പ് ചെയ്തു കൊടുക്കണം. അപ്പോൾ ചിത്രത്തിൽ കാണുന്നതുപോലെ ഒരു ലോഗിൻ പേജ് ഓപ്പൺ ആയിവരും. അതായത് മോഡത്തിന്റെ അഡ്മിൻ പേജിലേക്ക് കയറുവാൻ നമ്മുടെ അടുത്ത് ലോഗിൻ വിവരങ്ങൾ ചോദിക്കുന്നതാണ് അത്. username and Password രണ്ടും നമ്മൾ രേഖപെടുത്തേണ്ടതായി വരും.
അവിടെ നമ്മൾ യൂസർനെയിം 'admin' എന്നും. പാസ്സ്വേർഡ് ചിത്രത്തിൽ കാണുന്നപോലെ MAC നമ്പറും രേഖപ്പെടുത്തുക. MAC നമ്പർ കൃത്യമായി തന്നെ രേഖപ്പെടുത്തുക. അതിന് ശേഷം ഒരു ക്യാപ്ച്ച എന്ന ഒരു ഓപ്ഷൻ കൂടി അതിന്റെ തൊട്ടുതാഴെ കാണും അതും അതിൽ കാണിച്ചിരിക്കുന്നതുപോലെതന്നെ enter ചെയ്യുക. അപ്പോൾ ലോഗിൻ പേജ് ഓപ്പൺ ആകുകയും, അഡ്മിൻ സെറ്റിംഗ്സ് പേജ് മുഴുവനായി നമുക്ക് ഉപയോഗിക്കാനും സാധിക്കുന്നു.
അഡ്മിൻ പേജ് ഓപ്പൺ ആയതിന് ശേഷം അതിൽ ചിത്രത്തിൽ വട്ടത്തിൽ കൊടുത്തിരിക്കുന്ന 'NET' എന്ന ഓപ്ഷൻ select ചെയ്യുക. NET ഓപ്ഷൻ ക്ലിക്ക് ചെയ്തതിന് ശേഷം ചിത്രത്തിൽ തന്നെ കാണുന്ന arrow കൊടുത്തിരിക്കുന്ന 'WLAN' എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. അപ്പോൾ നമ്മൾ മോഡത്തിന്റെ വൈഫൈ പാസ്സ്വേർഡ് മാറ്റേണ്ട സെറ്റിങ്സ് പേജിലേക്ക് എത്തും. അവിടെയാണ് നമ്മൾ പുതിയ പാസ്സ്വേർഡ് enter ചെയ്തുകൊടുക്കേണ്ടത്.
എവിടെ ചിത്രത്തിൽ കാണിച്ചിരിക്കുന്ന 'SSID' എന്ന് കൊടുത്തിട്ടുള്ളഭാഗത്ത് (arrow) നമ്മൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന വൈഫൈ പേര് കൊടുക്കുക. അതിനുശേഷം ചിത്രത്തിൽ കൊടുത്തിട്ടുള്ള WPA Pre - Certification Shared Key എന്ന സ്ഥലത്ത് നമ്മൾ കൊടുക്കാൻ ഉദ്ദേശിക്കുന്ന വൈഫൈ പാസ്സ്വേർഡ് കൊടുക്കുക. അതിന് ശേഷം ഏറ്റവുംതാഴെ OK എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇതോടുകൂടി നിങ്ങളുടെ വൈഫൈ പേരും പാസ്സ്വേർഡും പുതിയതായി മാറി കഴിഞ്ഞിരിക്കും.
നമ്മൾ 'OK' ക്ലിക് ചെയ്യുന്നതോടുകൂടി നമ്മൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന എല്ലാ ഡിവൈസുകളിലും വൈഫൈ കട്ട് ആകുകയും ചെയ്യും. അതിനുശേഷം നമ്മൾ സാധാരണ വൈഫൈ കണക്ട് ചെയ്യുന്നതുപോലെ വൈഫൈ സെറ്റിംഗ്സ് എടുത്ത് അതിൽ സെർച്ച് ചെയ്യുമ്പോൾ നമ്മൾ പുതിയതായി കൊടുത്തിരിക്കുന്ന വൈഫൈ പെരുകാണിക്കും. അവിടെ ക്ലിക്ക് ചെയ്ത് പുതിയ പാസ്സ്വേർഡ് കൂടി കൊടുക്കുക. ഇതോടുകൂടി പുതിയ വൈഫൈ പേരിലും വൈഫൈ പാസ്സ്വേഡിലും വൈഫൈ കണക്ട് ആയിട്ടുണ്ടാകും.