PoE (Power Over Ethernet) എന്താണ് ?


Dineesh Kumar C.D18 Feb 22 . 9: 02 PM


PoE (Power Over Ethernet) എന്താണെന്ന് ആദ്യമായി അറിയുന്ന ടെക്‌നീഷന് ഒരു അശ്ചര്യം ആയിരിക്കും. PoE എന്നാൽ പേരിൽ സൂചിപ്പിക്കുന്നത് പോലെത്തന്നെ Power Over Ethernet ലാൻ കേബിളിലൂടെ തന്നെ പവർ (electricity) കടത്തി വിടുക. കേബിളിൽ ഡാറ്റയും, പവറും രണ്ടും കടത്തിവിടും.

ഇതിനായി ചിത്രത്തിൽ കാണുന്ന PoE ഇൻജക്ടറുകളും, PoE സ്വിച്ച്കളും ഉപയോഗിക്കുന്നു. PoE സപ്പോർട്ട് ചെയ്യുന്ന ഡിവൈസുകൾ eg: Security Cameras, Wireless Access Points, VoIP Phones, IoT device എന്നിവ അടപ്റ്റർ സഹായം ഇല്ലാതെ തന്നെ പവർ ഓൺ ആകുന്നു.

"പവർ സപ്ലൈ ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ PoE യെ പലതരം സ്റ്റാൻഡേർഡ് ആയി തിരിച്ചിരിക്കുന്നു.

IEEE 802.3af (PoE)

IEEE 802.3at (PoE+)

IEEE 802.3bt, (PoE++ or UPoE)

IEEE 802.3bt (PoE++)

ഇതിനെ Type 1, Type 2, Type 3, and Type 4 എന്നിങ്ങളെയും അറിയപ്പെടുന്നു.

Type 1 (IEEE 802.3af):

ഇത് ആണ് ഏറ്റവും അധികം കണ്ടുവരുന്ന POE സ്റ്റാൻഡേർഡ്ആണ്. ഇതിൽ ഓരോ പോർട്ടിലും 15.4 watts പവർ ലഭിക്കുന്നു. അധികം പവർ ആവശ്യമില്ലാത്ത സിസിടിവി IP ക്യാമറ, Voip ഫോൺ, wireless അക്സസ്സ് പോയിന്റ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.

Type 2 (IEEE 802.3at, PoE+):

ഈ സ്റ്റാൻഡേറിൽ ഒരു പോർട്ടിൽ 30 watts പവർ കൊടുക്കുന്നു. ഈ സ്റ്റാൻഡേർഡിനെ PoE++ എന്ന പേരിൽ അറിയപ്പെടുന്നു. ഇത് ഉപയോഗിക്കുന്നത് അഡ്വാൻസ്ഡ് ആയ അക്സസ്സ് പോയിന്റ്, വീഡിയോ കോൺഫ്രൻസിങ് ഡിവൈസുകൾ, PTZ വലിയ ക്യാമകളിൽ എന്നിവയിലാണ്.

Type 3 (IEEE 802.3bt, PoE++ or UPoE):

ഈ സ്റ്റാൻഡേർഡിൽ 60 watts പവർ വരെ ഒരു പോർട്ടിൽ പ്രധാനം ചെയ്യുന്നു. UPoE എന്ന് ഈ സ്റ്റാൻഡേർഡ് അറിയപ്പെടുന്നു. പവർ കൂടുതൽ വേണ്ട ഡിവൈസുകൾ ആണ് ഈ സ്റ്റാൻഡേർഡ് ഉപയോഗിക്കുന്നത്. ഉദാ: multi-radio wireless അക്സസ്സ് പോയിന്റ, high-end video കോൺഫ്രൻസിങ് ഡിവൈസുകൾ, and ബിൽഡിംഗ്‌ മാനേജ്മെന്റ് ഡിവൈസുകൾ.

Type 4 (IEEE 802.3bt, PoE++):

ഇതാണ് ഏറ്റവും അധികം പവർ നൽകുന്ന PoE പവർ സ്റ്റാൻഡേർഡ്. 100 watts വരെ പവർ ഇതുവഴി ഒരു പോർട്ടിൽ കൊടുക്കാനാകും.

ഇതിൽ Type 1 ലാൻ കേബിളിൽ ഒന്നോ രണ്ടോ പെയർ വയർ ഉപയോഗിക്കുന്നു. Type 2, Type 3, Type 4 എന്നീ സ്റ്റാൻഡേർഡുകളിൽ നാല് പെയർ വയറും അതായത് എല്ലാവയറുകളും ഉപയോഗിക്കുന്നു. ഇതേ സമയം ഇതിലൂടെ ഡാറ്റയും കടത്തിവിടുന്നു, നെറ്റ്‌വക്കിങ് മേഖലയിൽ വളരെ ഉപകാരപ്രദമായ ഒരു ടെക്നോളജിയാണ്.

Dineesh Kumar C D

DK Networking solutions