WiFi എക്സ്ടെൻഡർ (Extenders)
Dineeshkumar C.D18 Feb 22 . 9: 02 PM
വൈഫൈ എക്സ്ടെൻഡർ , ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ആവശ്യം ആയി വരുന്ന ഒന്നാണ് വൈഫൈ എക്സ്ടെൻഡർ . കാരണം മോഡം ഇരിക്കുന്നത് വീടിന്റെ ഒരു അറ്റത്തും ആവശ്യക്കാർ വീടിന്റെ എല്ലായിടത്തും ആയിരിക്കും. അതുകൊണ്ടുതന്നെ വൈഫൈ എക്സ്ടെൻഡർ ഈ കാലഘത്തിന്റെ അത്യാവശ്യ ഘടകം ആണ്. എക്സ്ടെൻഡറുകളെ കുറിച്ച് പറയുമ്പോൾ ഏറ്റവും ആദ്യം മാർക്കറ്റിൽ സുലഭവും ആവശ്യക്കാർ ഏറെയും ആയ TpLink എക്സ്ടെൻഡർ ആണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. വളരെ നല്ല ഒരു എക്സ്ടെൻഡർ തന്നെ ആണ് TpLink എക്സ്ടെൻഡർ. എളുപ്പത്തിൽ കോൺഫിഗുറേഷൻ ചെയ്യാവുന്നതും അത്യാവശ്യം ഇന്റർനെറ്റ് സ്പീഡും കിട്ടുന്നതും ആയിട്ടുള്ള ഒന്നാണ് TpLink വൈഫൈ എക്സ്ടെൻഡർ .
വൈഫൈ എക്സ്ടെൻഡറുകൾ പലതരം ഉണ്ട്. വയർ ഉപയോഗിച്ച് എക്സ്റ്റെൻഡ് ചെയ്യുന്നതും , വയർ ഉപയോഗിക്കാതെ എക്സ്റ്റെൻഡ് ചെയ്യുന്നതും. വയർ ഉപയോഗിക്കാതെ എക്സ്റ്റെൻഡ് ചെയ്യാൻ ആണ് മുകളിൽ പടത്തിൽ കാണുന്നത് പോലുള്ള എക്സ്ടെൻഡർ ഉപയോഗിക്കുന്നത്. അതിന് പുറമെ ലാൻ കേബിൾ ഉപയോഗിച്ച് ഇന്റർനെറ്റ് എക്സ്റ്റെൻഡ് ചെയ്യുന്നത് റൂട്ടറുകൾ ഉപയോഗിച്ചാണ്. ഇത് സിംഗിൾ ബാൻഡ് ഡ്യൂവൽ ബാൻഡ് എന്നിവ ലഭിക്കും.
ഡ്യൂവൽ ബാൻഡ് റൂട്ടർ എന്നാൽ രണ്ട് Bandwith WIFI നൽകുന്നു. 2.4G എന്നും 5G എന്നും രണ്ട് വൈഫൈ Bandwith ആയി കാണിക്കുന്നു. ഇതിൽ 2.4G യിൽ സാധാരണ മോഡത്തിൽ ലഭിക്കുന്ന അതെ സ്പീഡും, 5G യിൽ അതിനിരട്ടി സ്പീഡും ലഭിക്കുന്നു. എന്നാൽ ഡ്യൂവൽ ബാൻഡ് റൂട്ടർ വച്ചതുകൊണ്ട് മാത്രം സ്പീഡ് കൂടില്ല, നമ്മൾ അതുപോലെ സ്പീഡ് കൂടിയ പ്ലാൻ കൂടി എടുക്കണം. ഉദാഹരണം നിങ്ങൾ എടുത്തിരിക്കുന്നത് 100 Mbps സ്പീഡ് ഉള്ള പ്ലാൻ ആണെന്ന് കരുതുക എന്നാൽ നിങ്ങൾ ഉപയോഗിക്കുന്നത് സിംഗിൾ ബാൻഡ് മോഡവും, അത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്കു വൈഫൈ ആയി 100 Mbps സ്പീഡ് ലഭിക്കുകയില്ല. പകരം 50 to 60 Mbps സ്പീഡ് ആയിരിക്കും ലഭിക്കുക. LAN cable വഴി ഫുൾ സ്പീഡ് ലഭിക്കും. ഇതുപോലെയുള്ള അവസരത്തിൽ നിങ്ങൾ ഡ്യൂവൽ ബാൻഡ് റൂട്ടർ ഉപയോഗിക്കുകയാണെങ്കിൽ നിങ്ങൾക്ക് വൈഫൈ യിൽ 100 Mbps സ്പീഡ് ലഭിക്കും. അതിനായി ഡ്യൂവൽ ബാൻഡ് വൈഫൈയിൽ ഉള്ള 5G Bandwith വൈഫൈയിൽ കണക്ട് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ
ഓൺലൈൻ തട്ടിപ്പുകൾ എങ്ങിനെ തടയാം.
വൈഫൈ റേഞ്ച് എങ്ങിനെ വർദ്ധിപ്പിക്കാം ?
എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ് ?
എന്തുകൊണ്ട് ഐഫോണിൽ 'Weak Security' എന്ന് കാണിക്കുന്നു ?
Genexis Platinum -4410 വൈഫൈ പാസ്സ്വേർഡ് മാറ്റുന്ന വിധം.
വിവിധ തരത്തിലുള്ള റൗട്ടർ കോൺഫിഗുറേഷൻസ്
കേരളത്തിൽ ഫൈബർ broadband രംഗത്ത് ഏഷ്യാനെറ്റിന്റെ കുതിച്ചുചാട്ടം !
എന്താണ് Guest WiFi ? Guest WiFi കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം.