എന്താണ് വൈഫൈ എക്സ്റ്റൻഡറുകൾ? വൈഫൈ എക്സ്റ്റൻഡർ വയ്ക്കുന്നതിലൂടെ സ്പീഡ് കൂടുമോ?
Dineesh Kumar C.D
13 Jul 23 . 9: 02 PMDineesh Kumar C.D
13 Jul 23 . 9: 02 PMബ്രോഡ്ബാൻഡ് കണക്ഷൻ ഇപ്പോൾ എല്ലായിടത്തും വളരെ സാദാരണമായി കാണുന്ന ഒന്നായി. മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ വളരെയധികം ഡാറ്റാ നൽകുന്ന പ്ലാനുകൾ നൽകുന്നുണ്ടെങ്കിലും, ഇന്റർനെറ്റ് സ്പീഡ് ഇല്ലായ്മ എപ്പോഴും ഒരു പ്രശ്നം ആയി തന്നെ തുടരുന്നു.
ഈ അവസരത്തിലാണ് ബ്രോഡ്ബാൻഡ് കണക്ഷൻ ഉപഭോക്താക്കൾക്ക് ഉപകാരപ്രദമാകുന്നത്. എന്നാൽ ഇവിടെ വില്ലനാകുന്നത് വൈഫൈ സിഗ്നൽ (റേഞ്ച് ) ആണ്. ഏതേലും ഒരു ഒരു മൂലയിൽ വയ്ക്കുന്ന മോഡം അതിൽനിന്നും ലഭിക്കുന്ന വൈഫൈ റേഞ്ച്, അത് വീട് മൊത്തത്തിൽ എത്താത്താക്കുക. മോഡം ഇരിക്കുന്ന സ്ഥലത്ത് വളരെ നല്ല ഇന്റർനെറ്റ് സ്പീഡ് ലഭിക്കും എങ്കിലും ഒന്നോ രണ്ടോ മുറികൾക്ക് അപ്പുറം വൈഫൈ റേഞ്ച് കിട്ടാതാകുന്നു.
ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് ഒരു അനുഗ്രഹമാണ് വൈഫൈ എക്സ്റ്റൻഡറുകൾ, മെഷ് വൈഫൈ തുടങ്ങിയവ. വൈഫൈ എക്സ്റ്റൻഷൻ സാദാരണയായി രണ്ട് വിധത്തിൽ ആണ് ഉള്ളത്. ഒന്ന് wired എക്സ്റ്റൻ മറ്റൊന്ന് wireless എക്സ്റ്റൻഷൻ.
എന്താണ് വൈഫൈ എക്സ്റ്റൻഷൻ?
സർവീസ് പ്രൊവിഡർ തരുന്ന മോഡം നൽകുന്ന വൈഫൈ സിഗ്നൽ എക്സ്റ്റൻഡ് (കൂട്ടുക) ചെയ്യുക എന്നതാണ് വൈഫൈ എക്സ്റ്റൻഡർ. ഇതിനായി വൈഫൈ എക്സ്റ്റൻഡർ നിലവിലുള്ള മോഡത്തിന്റെ വൈഫൈ ലഭിക്കുന്ന ഒരിടത് മോഡത്തിൽനിന്നും കുറച്ച് അകലത്തിൽ സ്ഥാപിക്കുന്നു. ഇത് മോഡത്തിന്റെ വൈഫൈ ആയി pair ചെയ്യുന്നു. അങ്ങിനെ നിലവിലുള്ള വൈഫൈ wireless ആയി തന്നെ എക്സ്റ്റൻഡ് ആകുന്നു. ഇതിനായി വൈഫൈ എക്സ്റ്റൻഡറുകൾ ഇന്ന് ലഭ്യമാണ്. Wireless എക്സ്റ്റൻഷൻ option വരുന്ന വൈഫൈ റൂട്ടറുകളും ഇന്ന് ലഭ്യമാണ്.
Wired എക്സ്റ്റൻഷൻ
അടുത്തതായി കാണുന്നതാണ് wired എക്സ്റ്റൻഷൻ ഇതിൽ സർവീസ് പ്രൊവിഡർ തന്നിരിക്കുന്നു മോഡത്തിൽനിന്നും ലാൻ കേബിൾ വലിച്ച് എക്സ്റ്റൻഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന റൂട്ടറിൽ കണക്ട് ചെയ്യുന്നു. ഇത്തരത്തിൽ എക്സ്റ്റൻഡ് ചെയ്യുമ്പോൾ wireless ആയി ചെയ്യുന്നതിനേക്കാൾ സ്പീഡ് ലഭിക്കുന്നു. എന്നാൽ wire വലിക്കാനുള്ള ബുദ്ധിമുട്ടും ചിലവും കണക്കിലെടുത്ത് ആളുകൾ wireless എക്സ്റ്റൻഷൻ രീതി കൂടുതലായി ഉപയോഗപ്പെടുത്തുന്നു.
മേല്പറഞ്ഞ രണ്ട് രീതിൽ ആയാലും ഇപ്പോൾ ഏറ്റവും പ്രചാരത്തിലുള്ള ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് wifi എക്സ്റ്റൻഷൻ രീതികളും അതിന്റെ ഉപകരണങ്ങളും.
ബന്ധപ്പെട്ട വാർത്തകൾ
ഓൺലൈൻ തട്ടിപ്പുകൾ എങ്ങിനെ തടയാം.
വൈഫൈ റേഞ്ച് എങ്ങിനെ വർദ്ധിപ്പിക്കാം ?
എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ് ?
എന്തുകൊണ്ട് ഐഫോണിൽ 'Weak Security' എന്ന് കാണിക്കുന്നു ?
Genexis Platinum -4410 വൈഫൈ പാസ്സ്വേർഡ് മാറ്റുന്ന വിധം.
വിവിധ തരത്തിലുള്ള റൗട്ടർ കോൺഫിഗുറേഷൻസ്
കേരളത്തിൽ ഫൈബർ broadband രംഗത്ത് ഏഷ്യാനെറ്റിന്റെ കുതിച്ചുചാട്ടം !
എന്താണ് Guest WiFi ? Guest WiFi കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം.