ഇതെർനെറ്റ് കേബിൾ
Dineesh Kumar C.D
18 Feb 22 . 9: 02 PMഇതെർനെറ്റ് കേബിൾ (ലാൻ കേബിൾ) പല വിഭാഗത്തിൽ (category) ലഭ്യമാണ്. എന്നാൽ ഇന്ന് ഇതിനെ cat6 എന്ന് പേര് തന്നെ ഇട്ടു എല്ലാവരും. അതിനും കാരണമുണ്ട് Category Six എന്ന് അറിയപ്പെടുന്ന ഇത്തരം കേബിളുകളാണ് തൊണ്ണൂറ് ശതമാനവും ഇപ്പോൾ ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ പല വിഭാഗങ്ങൾ ഉണ്ട്, ഇതിൽ ചിലത് ഇന്ന് പ്രചാരത്തിൽ ഇല്ലാത്തതും ഉണ്ട്.
വിശദമായി നോക്കാം....
കാറ്റഗരി 1 കേബിൾ:
CAT-1 എന്ന് അറിയപ്പെടുന്ന ലെവൽ വൺ കേബിൾ അല്ലെങ്കിൽ കേബിൾ വോയിസ് ഗ്രേഡ് കോപ്പേർ കേബിൾ. സിഗ്നൽ transmit ചെയ്യാൻ ആദ്യം ഉപയോഗിച്ചിരുന്ന കേബിൾ ആയിരുന്നു ഇത്. രണ്ട് കോപ്പേർ വയറുകളുള്ള unshielded twisted പെയർ കേബിൾ ആയിരുന്നു ഇത്. മോഡം, ഡാറ്റാ ട്രാൻസ്ഫർ ഇതൊന്നും അന്ന് പരിഗണനയിൽ ഉണ്ടായിരുന്നില്ല. അനലോഗ് സിഗ്നൽ വോയിസിന് (ടെലിഫോൺ) സാധ്യമാക്കുക മാത്രമായിരുന്നു ലക്ഷ്യം.
കാറ്റഗരി 2 കേബിൾ:
CA2 കേബിൾ ആണ് ആദ്യമായി ഡാറ്റയും വോയിസും രണ്ടും ട്രാൻസ്ഫർ ചെയ്യാൻ ഉപയോഗിച്ചത്. 1980 ൽ ആയിരുന്നു ആദ്യ ഉപയോഗം. IBM ടോക്കൺ റിങ് നെറ്റ്‌വർക്കുകൾക്ക് ആണ് ഇത് അന്ന് ഉപയോഗിച്ചിരുന്നത്. മാക്സിമം 4 Mbps ഡാറ്റാ transfering ആണ് ഇതിൽ സാധ്യമായിരുന്നത്. നാല് വയറുകളുള്ള unshielded twisted 2 പെയർ കേബിൾ ആണ് ഇതിൽ ഉണ്ടായിരുന്നത്.
കാറ്റഗരി 3 കേബിൾ:
CA3 എന്ന ഈ കേബിൾ 1990 കാലഘട്ടത്തിൽ ആണ് ആദ്യമായി വരുന്നത്. നാല് unshiled twisted പെയർ വയറുകൾ അതായത് എട്ട് വയറുകളാണ് ഇതിൽ ഉണ്ടായിരുന്നത്. ഇതെർനെറ്റ് നെറ്റ്‌വർക്ക്, ഡിജിറ്റൽ വോയിസ് ഇതിനെയെല്ലാം ആദ്യമായി സപ്പോർട്ട് ചെയ്തത് CAT3 കാറ്റഗരി വയറുകളാണ്. ഇപ്പോഴും പഴയ കെട്ടിടങ്ങളിൽ ഇത് കാണാം. എന്നാൽ ഇത്തരം വയറുകളിൽ വെറും 10 Mbps ഇന്റർനെറ്റ് സ്പീഡ് മാത്രമാണ് ലഭിച്ചിരുന്നത്. ഇപ്പോഴത്തെ കാലഘട്ടത്തിൽ ഈ ഒരു സ്പീഡ് ഒട്ടും യോജ്യമല്ല.
കാറ്റഗരി 4 കേബിൾ:
CAT3 യുമായി വളരെ സാമ്യമുള്ള ഒന്നാണ് CAT4 കേബിൾ. ഡാറ്റാ ട്രാൻസ്മിഷൻ മാത്രം 10Mbps നിൽ നിന്നും 16Mbps ആയി കൂടി എന്ന് മാത്രം. IBM ടോക്കൺ റിങ് നെറ്റ്‌വർക്കുകൾക്ക് ആണ് ഇതും കൂടുതലായി ഉപയോഗിച്ചിരുന്നത്.
കാറ്റഗരി 5 കേബിൾ:
1995 ൽ ആണ് ആദ്യമായി CAT5 ഉപയോഗത്തിൽ വന്ന് തുടങ്ങിയ 100 Mbps മാക്സിമം ഇന്റർനെറ്റ് സ്പീഡ് ആണ് ഇതിൽ ലഭിച്ചിരുന്നത്. 10BaseT and 100BaseT ഫാസ്റ്റ് ഇതെർനെറ്റ് നെറ്റ്‌വർകുകളിൽ ഇത് ഉപയോഗിച്ച് തുടങ്ങി. 100 മീറ്റർ വരെ ഡാറ്റാ, ടെലിഫോൺ സിഗ്നലുകളെ ട്രാൻസ്ഫർ ചെയ്യാൻ ഇത്തരം കേബിളിൽ സാധിച്ചു. Gigabit അല്ലാത്ത ഇന്റർനെറ്റ് കണക്ഷനുകൾക്കാണ് ഇത്തരം കേബിൾ അനുയോജ്യം. CAT5e എന്ന കാറ്റഗരിയും ഈ കാലത്ത് വന്നു ഇത് gigabit സ്പീഡ് സാധ്യമാക്കി എന്നാൽ കുറഞ്ഞ ദൂരത്തേയ്ക്ക് മാത്രമായിരുന്നു ഇത്.
കാറ്റഗരി 6 കേബിൾ:
CAT5 കേബിളുകളെ അപേക്ഷിച്ച് CAT6 കേബിൾ 1Gbps സ്പീഡ് 100 മീറ്റർ ദൂരം വരെ ട്രാൻസ്ഫർ ചെയ്യുന്നു. എന്നാൽ CAT5e നൽകുന്ന 1Gpbs സ്പീഡ് വെറും 37 മീറ്റർ മാത്രമാണ്. CAT6 കേബിൾ പിന്നീട് വീണ്ടും മെച്ചപ്പട്ടു, shielded ആയ കേബിൾ STP വയറുകൾ ആയി CAT6a എന്ന കാറ്റഗരി വന്നു ഇതിൽ 10Gbps സ്പീഡ് 100 മീറ്റർ വരെ സപ്പോർട്ട് ചെയ്യുണ്ട്. 2009 ൽ ആരംഭിച്ച CAT6a 500MHz വരെ ബാൻവിത്ത് ഉപയോഗപ്പെടുത്തുന്നു.
കാറ്റഗരി 7 കേബിൾ:
CAT6a യോട് സമയമുള്ളതാണ് CAT7. ഇന്റർനെറ്റ് സ്പീഡ് 10Gbps 100 മീറ്റർ distance വരെ കിട്ടും. എന്നാൽ bandwith നൽകുന്നത് 600MHz ആണ്. CAT7 ന് അതിന്റെ GG45 connectors and robust shielding ആണ് വ്യത്യസ്തമാക്കുന്നത്. CAT7 പിന്നീട് CAT7a എന്ന പുതിയ കാറ്റഗരി കൂടി വന്നു. ഇതിൽ 40Gbps സ്പീഡ് 50 മീറ്ററും, 100Gbps സ്പീഡ് 15 മീറ്ററും ലഭിക്കുന്ന.
കാറ്റഗരി 8 കേബിൾ:
2 Hz (2000 MHz) bandwith ൽ മുപ്പത് മീറ്ററിൽ അധികം 40Gbps സ്പീഡ് ട്രാൻസ്ഫർ ചെയ്യാൻ CAT8 കേബിളിൽ കൂടി സാധിക്കുന്നു. ഡാറ്റാ സെന്ററുകളിൽ സ്വിച്ച് to സ്വിച്ച് (സ്വിച്ചിൽ നിന്നും സ്വിച്ച്ലേക്ക് ) കണക്ട് ചെയ്യാൻ അനുയോജ്യം.
നിലവിലുള്ള ബ്രോഡ്ബാൻഡ് സ്പീഡ് മാക്സിമം ഇപ്പോൾ സർവീസ് പ്രൊവിഡർമാർ നമുക്ക് നൽകുന്നത് 1Gbps ആണ്. അതുകൊണ്ടുതന്നെ സാധാരണ ഉപയോഗങ്ങൾക്ക് CAT6 കേബിൾ തന്നെ വളരെ അനുയോജ്യം.
DK Networking solutions
Dineesh Kumar C D