എന്താണ് യാഗി, ഒമിനി ആന്റീനകൾ ? (Yagi and Omni Antenna)
Dineesh Kumar C.D18 Feb 22 . 9: 02 PM
യാഗി, ഒമിനി ആന്റീനകൾ എന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകും. നമ്മളിൽ പലരും ഇത് ഉപയോഗിച്ചുകാണും. എന്നാൽ പലർക്കും ഇത് തമ്മിലുള്ള വ്യത്യാസം അറിയില്ല. വീടിന് പുറത്ത് വയ്ക്കുന്ന ആന്റീനകൾ ആണ് യാഗി, ഒമിനി ആന്റീനകൾ. ഇവ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. ഉദാഹരണം FM radios, walkie-talkies, wireless computer networks, cordless phones, GPS, TV reception, മുതലായവ. ഇനി നമുക്ക് യാഗി, ഒമിനി ആന്റീനകളുടെ വ്യത്യാസങ്ങൾ നോക്കാം.
യാഗി ആന്റീനകൾ പണ്ടുമുതൽ തുടങ്ങി നമ്മൾ കണ്ടുവരുന്ന ഒന്നാണ്. ഉദാഹരണം കാലങ്ങൾക്ക് മുൻപ് വരെ TV ചാനൽ കിട്ടുവാൻ ഉപയോഗിച്ചിരുന്ന ആന്റീനകൾ. ഇത്തരം ആന്റീനകൾ സിഗ്നൽ സ്വീകരിക്കുന്നത് അത് പോയിന്റ് ചെയ്ത് വച്ചിരിക്കുന്ന ദിശയിൽ നിന്നും മാത്രമായിരിക്കും. അതുകൊണ്ടുതന്നെ ഇത്തരം ആന്റീനകൾ ശരിയായ ദിശയിൽ തന്നെ സ്ഥാപിക്കണം. പണ്ടുകാലത്തെ അപേക്ഷിച്ചു ഈ കാലഘട്ടത്തിൽ യാഗി ആന്റീനകൾ സിം ഇട്ട് വർക്ക് ചെയ്യുന്ന 4LTE റൗട്ടറുകളിലും ഉപയോഗിക്കുന്നു.
യാഗി ആന്റീനകൾ
കാരണം ഇത്തരം റൗട്ടറുകൾ 4G സിഗ്നൽ ഉപയോഗിച്ച് വർക്ക് ചെയ്യുന്നവയാണ്. എന്നാൽ ഇത്തരം റൗട്ടറുകൾ വീടിന്റെ അകത്ത് വൈകുന്നതുമൂലം 4G സിഗ്നൽ വേണ്ടവിധത്തിൽ ലഭിക്കില്ല. അതുമൂലം ഇന്റർനെറ്റ് സ്പീഡ് കുറയാനും ഇടയാകുന്നു. ഇത് പരിഹരിക്കാൻ യാഗി ആന്റീനകൾ വീടിന് മുകളിൽ മൊബൈൽ ടവറിന്റെ ഡിറക്ഷൻനിലേക്കു സ്ഥാപിക്കുകയും, അതിലൂടെ സിഗ്നൽ സ്വീകരിച്ച് വീടിന് ആകാതിരിക്കുന്ന റൂട്ടറിൽ എത്തിക്കുകയും ചെയ്യും. ഇതേ രീതി സിം ഇട്ട് പ്രവർത്തിക്കുന്ന GSM ലാൻഡ് ഫോണുകൾക്കും ഉപയോഗിക്കാം.
ഒമിനി ആന്റീനകൾ യാഗി ആന്റീനകളെ അപേക്ഷിച്ച് എല്ലാ ദിശയിൽ നിന്നും സിഗ്നൽ സ്വീകരിക്കുന്നു. അതുകൊണ്ട് തന്നെ സ്ഥാപിക്കാൻ എളുപ്പവും ഇത്തരം ആന്റീനകൾ ആണ്. യാഗി ആന്റീനകളുടെ കാര്യം പറഞ്ഞപോലെ ഒമിനി ആന്റീനകളും റൗട്ടറുകൾക്ക് വേണ്ടി സിഗ്നൽ സ്വീകരിക്കും. എന്നാൽ ഒമിനി ആന്റീനയ്ക്കുള്ള വേറൊരു ഗുണം ഇവ സ്ഥാപിച്ച സ്ഥലത്തുനിന്നും ഏത് ദിശയിലുള്ള ടവറിലേക്കും, അതും ഏത് നെറ്വർക്കിൽനിന്നും സിഗ്നൽ സ്വീകരിക്കും. അതിനായി ആന്റീന ദിശ മാറ്റേണ്ട ആവശ്യം ഇല്ല. ഗ്രാമങ്ങളിൽ അധികം ടവർ ഇല്ലാത്തയിടങ്ങളിൽ യാഗി ആന്റീനകൾ ആണ് നല്ലതെങ്കിൽ, പട്ടണങ്ങളിൽ ടവറുകൾ അധികമായി ഉള്ളയിടത്ത് ഒമിനി ആന്റീനകളാണ് കൂടുതൽ ഉപകാരപ്പെടുന്നത്.
ഒമിനി ആന്റീനകൾ കൂടുതലും FM റേഡിയോസ്, വാക്കി ടാക്കീസ്, വയർലെസ്സ് കമ്പ്യൂട്ടർ നെറ്റ്വർക്ക്, കോഡ് ലെസ്സ് ഫോൺ എന്നിവയ്ക്കും ഉപയോഗിക്കുന്നു. എല്ലാ ദിശയിൽ നിന്നും സിഗ്നൽ സ്വീകരിക്കുന്നത് കൊണ്ടുതന്നെ ഒമിനി ആന്റീന വളരെ ഉപയോഗപ്പെടുന്ന ഒന്നാണ്. എന്നാൽ ഒരു ദിശയിൽ കൂടുതൽ സിഗ്നൽ പിടിച്ചെടുക്കാനുള്ള കഴിവ് ഒമിനി ആന്റീനകളെ അപേക്ഷിച്ച് യാഗി ആന്റീനയ്ക്കാണ് കൂടുതൽ. എന്നാൽ ഇൻസ്റ്റാൾ ചെയ്യുന്ന കാര്യത്തിൽ യാഗി ആന്റീനകളെക്കാളും എളുപ്പത്തിൽ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്നത് ഒമിനി ആന്റീനകൾ ആണ്. യാഗി ആന്റീന സിഗ്നലുകൾ അഞ്ച് കിലോമീറ്റർ വരെ സഞ്ചരിക്കും. അതു കൂടാതെ ബ്രിഡ്ജ് മോഡിൽ ഒരു ക്ലൈന്റ് ആക്സിസ് പോയിന്റ് ആയി കണക്ട് ചെയ്യാനും യാഗി അന്റീനകൾക്ക് സാധിക്കുന്നു.
ഇത്തരത്തിൽ യാഗി ആന്റീന ആയാലും, ഒമിനി ആന്റീന ആയാലും രണ്ടും രണ്ട് രീതിയിൽ നമ്മൾക്ക് പ്രയോജനപ്പെടുന്നവയാണ്. പലരും 3G / 4G സിഗ്നൽ കുറവായതിനാൽ തങ്ങളുടെ 4G LTE റൂട്ടർ ഉപയോഗിക്കാൻ കഴിയാതെയിരിക്കുകയും, GSM ലാൻഡ് ഫോണുകൾ ഉപേക്ഷിക്കുകയും ചെയുന്നു. എന്നാൽ ഇത്തരത്തിൽ ഉള്ള ആന്റീനകൾ ഇത്തരക്കാർക്ക് വേണ്ടി ഉള്ളതാണ്. ടവറുകൾ അധികം വന്നിട്ടില്ലാത്ത ഉൾഗ്രാമങ്ങളിലും ഇത്തരം ആന്റീനകൾ ഇന്റർനെറ്റ് ഉപയോഗത്തിന് നമ്മെ സഹായിക്കുന്നു. ആധുനിക കാലഘട്ടത്തിൽ പട്ടണത്തിൽ പോലും രണ്ടു ഓഫീസുകൾ തമ്മിൽ വെയർലെസ്സ് ആയി ബന്ധിപ്പിക്കാൻവരെ ഇത്തരം ആന്റീനകൾ ഉപയോഗിക്കുന്നു. യാഗി, ഒമിനി ആന്റീനകളുടെ അനന്ത സാധ്യതകൾ വരും ദിനങ്ങളിൽ തീർച്ചയായും കൂടുതൽ നമുക്ക് പ്രയോജനമാകുകതന്നെ ചെയ്യും.
ബന്ധപ്പെട്ട വാർത്തകൾ
ഓൺലൈൻ തട്ടിപ്പുകൾ എങ്ങിനെ തടയാം.
വൈഫൈ റേഞ്ച് എങ്ങിനെ വർദ്ധിപ്പിക്കാം ?
എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ് ?
എന്തുകൊണ്ട് ഐഫോണിൽ 'Weak Security' എന്ന് കാണിക്കുന്നു ?
Genexis Platinum -4410 വൈഫൈ പാസ്സ്വേർഡ് മാറ്റുന്ന വിധം.
വിവിധ തരത്തിലുള്ള റൗട്ടർ കോൺഫിഗുറേഷൻസ്
കേരളത്തിൽ ഫൈബർ broadband രംഗത്ത് ഏഷ്യാനെറ്റിന്റെ കുതിച്ചുചാട്ടം !
എന്താണ് Guest WiFi ? Guest WiFi കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം.