കീസ്റ്റോൺ ജാക്ക്, ഫേസ്പ്ലേറ്റ്, ബാക്ക്ബോക്ക്സ്‌


Dineesh Kumar C.D18 Feb 22 . 9: 02 PM

കീസ്റ്റോൺ ജാക്ക്, ഫേസ്പ്ലേറ്റ്, ബാക്ക്ബോക്ക്സ്‌ എന്നിവ ഒരു നെറ്റ്‌വർക്ക് ക്ലീൻ ആയി ഭംഗിയിൽ ക്രമീകരിക്കാൻ സഹായിക്കുന്നു. അതായത് ലാൻ കേബിൾ നേരിട്ട് കമ്പ്യൂട്ടറിൽ കണക്ട് ചെയ്താലും ഇന്റർനെറ്റ്‌ ലഭിക്കും. എന്നാൽ ഇതെല്ലാം ഉപയോഗിച്ച് നെറ്റ്‌വർക്ക് ചെയ്താൽ ഒരു പ്രൊഫഷണൽ വർക്ക്‌ ആയി തോന്നും. കേബിളുകൾ അലസമായി കിടക്കുന്നതും ഒഴിവാക്കാം.

ഫേസ്പ്ലേറ്റ് ആണ് ഇതിൽ കാണുന്ന ഭാഗം അത് ഒരു ബോക്സിന്റെ മുകളിൽ സെറ്റ് ചെയ്യും. ഫേസ്പ്ലേറ്റ് ന് അകത്താണ് കീസ്റ്റോൺ ജാക്ക് (IO -Intimation Outlet) വരുന്നത്. ഇത് ഒരു കണക്ടിങ് പോയിന്റ് ആയി പ്രവർത്തിക്കുന്നു. RJ45 (ലാൻ), RJ11(ടെലിഫോൺ ) രണ്ടും കണക്ട് ചെയ്യാൻ കഴിയുന്ന കീസ്റ്റോൺ ജാക്കുകൾ ഉണ്ട്. ഫേസ്പ്ലേറ്റ് എല്ലാത്തിനും ഒന്നായിരിക്കും.

കീസ്റ്റോൺ ജാക്ക് പഞ്ച് ചെയ്യുന്നതിന് സാധാരണ രണ്ട് സ്റ്റാൻഡേർഡുകൾ ആണ് ഉള്ളത്. ഇത് ചിത്രത്തിൽ കാണുന്നപോലെ A എന്നും B എന്നും കീസ്റ്റോണിൽ തന്നെ രേഖപെടുത്തിയിരിക്കുന്നു. അതിൽ B സ്റ്റാൻഡേർഡ് ആണ് സാധാരണയായി ഉപയോഗിക്കുന്നത്.

കീസ്റ്റോൺ പഞ്ചിങ് വീഡിയോ കാണുന്നതിനും കൂടുതൽ അറിയുന്നതിനും 090612 28506 എന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക.



Dineesh kumar C D

DK Networking solutions