ഓൺലൈൻ തട്ടിപ്പുകൾ എങ്ങിനെ തടയാം ! (How to prevent Online crimes)
Dineeshkumar C.D02 Mar 22 . 9: 02 PM
ഓൺലൈൻ തട്ടിപ്പുകൾ ഏറ്റവും അധികം നടക്കുന്ന കാലഘട്ടത്തിൽ കൂടിയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. അതിന് പ്രധാന കാരണം നമ്മളുടെ ഓൺലൈൻ പണമിടപാടുകളും ഓൺലൈൻ ആക്ടിവിറ്റീസും വർധിച്ചു എന്നത് തന്നെയാണ്. ഓരോ വർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഓൺലൈൻ കുറ്റങ്ങൾ പതിന്മടങ്ങ് കൂടിക്കൊണ്ടിരിക്കുകയാണ്. ഈ ഒരു അവസ്ഥയിൽ നമ്മൾക്ക് എങ്ങിനെ ഇത്തരം തട്ടിപ്പുകളിൽ നിന്നും രക്ഷപെടാം എന്ന് നോക്കാം.
GENEXIS PLATINUM - 4410 FIRMWARE UPDATION
സോഫ്റ്റ്വെയർ അപ്ഡേറ്റ്
ആദ്യമായി നമ്മൾ ചെയ്യേണ്ടത് നമ്മൾ ഉപയോഗിക്കുന്ന കമ്പ്യൂട്ടർ ആയാലും , മൊബൈൽ ആയാലും അതാതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തരുന്ന അപ്ഡേറ്റുകൾ യഥാക്രമം ചെയ്യുക എന്നതാണ്. കാരണം ഇത്തരം സെക്യൂരിറ്റി അപ്ഡേറ്റ് വരുന്നത് തന്നെ ഹാക്കിങ് പോലുള്ള , അല്ലെങ്കിൽ വൈറസ് പോലുള്ളവയിൽ നിന്നും നമ്മുടെ ഡിവൈസിനെ സംരക്ഷിക്കാൻ ആണ്. പുതിയ പുതിയ വൈറസ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നു അതുകൊണ്ടുതന്നെ സോഫ്റ്റ്വെയർ സെക്യൂരിറ്റി അപ്ഡേഷൻസ് എല്ലാ മാസവും ഇപ്പോൾ നമുക്ക് വന്നുകൊണ്ടിരിക്കും. അത് വരുന്ന മാത്രയിൽ തന്നെ അപ്ഡേറ്റ് ചെയ്യുക.
ഫയർവാൾ എന്താണ് എന്ന് മനസിലാക്കുവാൻ വീഡിയോ കാണുക.
ആൻറിവൈറസ് / ഫയർവാൾ ഉപയോഗം
അടുത്ത പ്രധാനപ്പെട്ട ഒന്നാണ് ആൻറിവൈറസ് ഉപയോഗിക്കുക എന്നത്. നിങ്ങൾ കമ്പ്യൂട്ടർ ഉപയോഗിക്കുന്ന ഒരാൾ ആണ് അതോടൊപ്പം ഇന്റർനെറ്റും ഉപയോഗിക്കുന്നുവെങ്കിൽ തീർച്ചയായും ഒരു ആൻറിവൈറസ് ഉപയോഗിക്കുക. അതും നല്ലതും ഒറിജിനലും ഉപയോഗിക്കുക കാരണം ഇൻറർനെറ്റിൽ വ്യാജ ആന്റിവൈറസുകൾ സുലഭമാണ്. അടുത്തതായി നിങ്ങൾ ഒരു സ്ഥാപനം നടത്തുന്ന ആൾ ആണ് നിങ്ങൾക്കു ഒരു ലോക്കൽ ഏരിയ നെറ്റ്വർക്ക് ഉണ്ട്. കുറച്ചു അധികം കംപ്യൂട്ടറുകൾ അടങ്ങുന്ന നെറ്വർക്കുകളും സ്വിച്ചുകളും ഉണ്ടെങ്കിൽ നിങ്ങൾ ഒരു ഫയർവാൾ ഉപടയോഗിക്കുക. നല്ല ഫയർവാൾ വിപണിയിൽ സുലഭമായി ലഭിക്കും. അത് വാങ്ങി ഉപടയോഗിച്ചു പുറത്തുനിന്നും ഉള്ള ഇന്റർനെറ്റ് പാക്കറ്റുകളെ നിയന്ത്രിക്കാം.
വൈഫൈ ഹൈഡ് ചെയ്ത് ഉപയോഗിക്കുന്നത് എങ്ങിനെ, വീഡിയോ കണ്ടുനോക്കുക.
സുരക്ഷിതമായ പാസ്സ്വേർഡുകൾ ഉപയോഗിക്കുക
നമ്മൾ ഉപയോഗിക്കുന്ന വൈഫൈ പാസ്സ്വേർഡ് എപ്പോഴും വളരെ സുരക്ഷിതമായതായിരിക്കണം. സിമ്പിൾ ആയിട്ടുള്ള 12345678 , abcd1234 തുടങ്ങിയ പാസ്സ്വേർഡുകൾ ഉപയോഗിക്കാതെ ഇരിക്കുക. എപ്പോഴും കുറച്ചു നീളം കൂടിയ പാസ്സ്വേർഡ് ഉപടയോഗിക്കുക. അക്ഷരങ്ങളും, അക്കങ്ങളും, ക്യാരക്ടറുകളും ഉപയോഗിക്കുക. ചുരുക്കിപ്പറഞ്ഞാൽ ഒരു വാക്കിന് പകരം ഒരു വാക്യം ഉപയോഗിക്കുക. കൂടാതെ ഫ്രീ ആയി പബ്ലിക് ആയി കയറുന്ന വൈഫൈ വഴി ഇന്റർനെറ്റ് കഴിയുന്നതും ഉപയോഗിക്കാതെ ഇരിക്കുക. ഇനി ഉപയോഗിക്കേണ്ടിവന്നാൽ കഴിയുന്നതും ബാങ്കിങ് ഇടപാടുകൾ ഒഴുവാക്കുക.
Fortinet FortiGate-60E / FG-60E Next amzn.to/3tnxiNl Generation (NGFW) Firewall Appliance, 10 x GE RJ45 ports
Two Step Authentication
ഇപ്പോൾ പൊതുവെ എല്ലാ അപ്പുകളിലും മെയിൽ സെർവിസുകളിലും കണ്ടുവരുന്ന ഒന്നാണ് രണ്ട് പ്രാവശ്യം നമ്മളുടെ ലോഗിൻ വിവരങ്ങൾ ഉറപ്പ് വരുത്തുന്നത്. ഇത് നമ്മൾ കഴിവതും എല്ലായിടത്തും ഉപയോഗപ്പെടുത്തുക. കാരണം നമ്മുടെ പാസ്സ്വേർഡ് പോലുള്ള ലോഗിൻ വിവരങ്ങൾ ചോർന്നാലും ഇത്തരം രണ്ടാമത് വിവരങ്ങൾ ഉറപ്പുവരുത്തന്നതിലൂടെ നമുക്ക് ഇത്തരം ചതിക്കുഴികളിൽ നിന്നും രക്ഷപെടാനാകും.
ഫിഷിങ് മെയില്, ഫോൺകാൾസ്
എറ്റവും പ്രധാനമായി കണ്ടുവരുന്ന ഒന്നാണ് 'ഫിഷിങ് അറ്റാക്ക്'. ഇത്തരം അറ്റാക്ക് വരുന്നത് എങ്ങിനെ ആണെന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഇത്തരം അറ്റാക്കിനെ കുറിച്ചുള്ള ഒരു വീഡിയോ മുകളിൽ കൊടുത്തിരിക്കുന്നത് കണ്ടു നോക്കുക. ഇത്തരം അറ്റാക്ക് നടത്തുന്ന ഹാക്കർ അവർ നമ്മൾ ഉപയോഗിക്കുന്ന സൈറ്റുകളുടെ അല്ലെങ്കിൽ സോഷ്യൽ മീഡിയയുടെ ലോഗിൻ പേജ് അതേപോലെ തന്നെ ഉണ്ടാക്കുകയും പലരീതിയിൽ നമ്മളെ പ്രലോഭനങ്ങളിൽ വീഴ്ത്തി നമ്മളെകൊണ്ട് അതിൽ ലോഗിൻ ചെയ്യിക്കുകയും ചെയ്യും.
ലോഗിൻ ചെയ്യുന്നതിലൂടെ നമ്മുടെ പാസ്സ്വേർഡ് അടക്കമുള്ള എല്ലാ ഡീറ്റൈൽസും ഹാക്കർ കരസ്ഥമാക്കുകയും അതിലൂടെ നമുക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും, ആയതിനാൽ ഇത്തരം മെയിലുകൾ ശ്രദ്ധിക്കുക. ഇതുപോലെ തന്നെ ഇത്തരക്കാർ ബാങ്കിന്റെയും മറ്റും കസ്റ്റമർ കെയർ ആണെന്ന വ്യാജേന നമുക്ക് കാൾ ചെയ്യുകയും നമ്മുടെ പേർസണൽ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുകയും ചെയ്യും. ഇതും നമ്മൾ അറിഞ്ഞിരിക്കണം.
ബന്ധപ്പെട്ട വാർത്തകൾ
ഓൺലൈൻ തട്ടിപ്പുകൾ എങ്ങിനെ തടയാം.
വൈഫൈ റേഞ്ച് എങ്ങിനെ വർദ്ധിപ്പിക്കാം ?
എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ് ?
എന്തുകൊണ്ട് ഐഫോണിൽ 'Weak Security' എന്ന് കാണിക്കുന്നു ?
Genexis Platinum -4410 വൈഫൈ പാസ്സ്വേർഡ് മാറ്റുന്ന വിധം.
വിവിധ തരത്തിലുള്ള റൗട്ടർ കോൺഫിഗുറേഷൻസ്
കേരളത്തിൽ ഫൈബർ broadband രംഗത്ത് ഏഷ്യാനെറ്റിന്റെ കുതിച്ചുചാട്ടം !
എന്താണ് Guest WiFi ? Guest WiFi കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം.