ക്രിമ്പിങ് വയർ കളർ കോഡ് അറിഞ്ഞിരിക്കുക


Dineesh Kumar C.D18 Feb 22 . 9: 02 PM

ക്രിമ്പിങ് വയർ കളർ കോഡ് അറിഞ്ഞിരിക്കുക എന്നത് നെറ്റ്‌വർക്കിങ്ങിൽ അടിസ്ഥാനപരമായ ഒന്നാണ്. സ്റ്റാൻഡേർഡ് T568A സ്റ്റാൻഡേർഡ്

T568B എനീ രണ്ട് കളർ സ്റ്റാൻഡേർഡ് ആണ് പിന്തുടരുന്നത്. അതിൽ സ്റ്റാൻഡേർഡ് B ആണ് പൊതുവെ ഉപയോഗിക്കുന്നത്.

Pin 1: White/Orange

Pin 2: Orange

Pin 3: White/Green

Pin 4: Blue

Pin 5: White/Blue

Pin 6: Green

Pin 7: White/Brown

Pin 8: Brown

മുകളിൽ കാണുന്നത് B സ്റ്റാൻഡേർഡ് കളർ കോഡ് ആണ്. പലർക്കുമുള്ള ഒരു സംശയമാണ് കളർ കോഡ് നോക്കുന്നതിന് പകരം രണ്ട് ദിശയിലും ഒരേപോലെയുള്ള കളർ വയർ ക്രമീകരിച്ചാൽ പോരെയെന്ന്. ശരിയാണ് ഇത്തരത്തിൽ ചെയ്താലും കണക്ഷൻ ശരിയാകും. എന്നാൽ ഓരോ ടെക്‌നിഷൻമാരും ഓരോ കളർ കോഡ്സ് ഉപയോഗിച്ചാൽ ക്രിമ്പിങ് വളരെ ശ്രമകരമാകും. അതിനാലാണ് യൂണിഫോം ആയ കളർ സ്റ്റാൻഡേർഡ് ഉപയോഗിക്കുന്നത്.

ഇന്റർനെറ്റ്‌ ലഭിക്കുന്നതിന് എട്ട് വയറിൽ നാല് വയറുകൾ മതി. Pin ഒന്ന്, pin രണ്ട്, pin മൂന്ന്, pin ആറ് എന്നീ വയറുകൾ RJ കണക്ടറിൽ കണക്ട് ചെയ്താൽ മതി. പണ്ടത്തെ ഒരു തിയറി ഉണ്ട്‌ നാല് വയർ ഇന്റർനെറ്റ്‌, രണ്ട് വയർ POE (പവർ ഓവർ ethernet), രണ്ട് വയർ ടെലിഫോൺ. എന്നാൽ ഇപ്പോഴത്തെ ജിഗബിറ്റ് സ്പീഡ് (1Gbps) ലഭിക്കാൻ എട്ട് വയറും അത്യാവശ്യമാണ്.

Cat6, Cat5 എന്നീ കേബിളുകൾ ആണ് സാധരണയായി കാണുന്നത്. എന്നാൽ cat7, cat8 കേബിലുകളും ഇപ്പോൾ നിലവിലുണ്ട്. കൂടുതലായി ഉപയോഗിക്കുന്നത് CAT6 കേബിൾ ആണ്. ഇതിലൂടെ 1 Gbps വരെയുള്ള ഇന്റർനെറ്റ്‌ സ്പീഡ് സാധമാക്കാൻ കഴിയും. Cat5 ൽ 100 Mbps ന് താഴെ സ്പീഡ് മാത്രമേ ലഭിക്കും. Cat5e കേബിലും നിലവിലുണ്ട് അതിലും 1Gbps വരെ സ്പീഡ് ലഭിക്കും.



Dineesh Kumar C D

DK Networking solutions