എന്താണ് നെറ്റ്‌വർക്ക് സ്വിച്ച് ?
Dineesh Kumar C.D18 Feb 22 . 9: 02 PM
നെറ്റ്‌വർക്ക് സ്വിച്ച്. പേരുപോലെ തന്നെ ഒരു നെറ്റ്‌വർക്കിലെ ഡിവൈസുകൾ തമ്മിൽ കണക്ട് ചെയ്യാനും ഡാറ്റാ പാക്കറ്റ്സ്സ് വഴി കമ്മ്യൂണിക്കേഷൻ സാധ്യമാക്കാനും നെറ്റ്‌വർക്ക് സ്വിച്ച് ഉപയോഗിക്കുന്നു. സിമ്പിൾ ആയി പറഞ്ഞാൽ മോഡത്തിൽ നിന്നും ഒരു കേബിൾ സ്വിച്ചിൽ കണക്ട് ചെയ്ത് സ്വിച്ചിൽ നിന്നും കേബിളുകൾ ഡിവൈസിൽ കണക്ട് ചെയ്താൽ കണക്ട് ചെയ്ത ഡിവൈസുകളിൽ കേബിൾ വഴി ഇന്റർനെറ്റ് ലഭിക്കും.
നെറ്റ്‌വർക്ക് സ്വിച്ച് പലതരത്തിൽ ഉണ്ട്, അവയിൽ പ്രധാനമായി കാണുന്നത്.
(1) Unmanaged Switches
(2) Managed Switches
(3) Smart Switches
(4) PoE Switches
വിശദമായി നോക്കാം..
(1) Unmanagd Switches: ഇത്തരം നെറ്റ്‌വർക്ക് സ്വിച്ചുകൾ സർവ്വ സാധാരണയായി കാണുന്നവയാണ്. സിമ്പിൾ ആണ് പ്ലഗ് and പ്ലേ ആണ്. വീടുകളിലും ചെറിയ ഓഫീസുകൾക്കും ഇത്തരം സ്വിച്ചുകളാണ് അനുയോജ്യം. Configuration ഒന്നും വേണ്ട, വിലയും ഇത്തരം നെറ്റ്‌വർക്ക് സ്വിച്ചുകൾക്ക് കുറവാണ്.
(2) Managed Switches: ഇവ advanced ആയ നെറ്റ്‌വർക്ക് സ്വിച്ചുകൾ ആണ്. VLAN ചെയ്യാൻ, QoS, and security settings ട്രാഫിക് കണ്ട്രോൾ ചെയ്യാൻ, നമുക്ക് വേണ്ടപോലെ നെറ്റ്‌വർക്കിനെ സെറ്റ് ചെയ്യാനെല്ലാം ഇത്തരം സ്വിച്ചുകൾ ഉപയോഗിക്കുന്നു. ഇത്തരം സ്വിച്ചുകൾക്ക് configuration ആവശ്യമാണ്. വളരെ വിലകൂടിയ സ്വിച്ചുകളാണ് Managed നെറ്റ്‌വർക്ക് സ്വിച്ച്. വലിയ നെറ്റ്‌വർക്ക്കുള്ള കോർപ്പറേറ്റ് ഓഫീസുകൾക്കും, ഡാറ്റാ സെന്ററുകൾക്കും ഇത്തരം സ്വിച്ചുകൾ അനുയോജ്യമാണ്.
(3) Smart Switches: ഇത്തരം സ്വിച്ചുകൾ പകുതി (partial) managed സ്വിച്ച് ആയിരിക്കും. VLAN പോലുള്ള settings ഉണ്ടാകും. എന്നാൽ Managed സ്വിച്ചിൽ ഉള്ളപോലെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഇതിലാകില്ല. താരതമ്യേനെ വലുതായ നെറ്റ്‌വർക്കുകൾക്ക് അനുയോജ്യo. Managed സ്വിച്ചുകളെ അപേക്ഷിച്ച് വില കുറവാണ് Smart സ്വിച്ചുകൾക്ക്.
(4) PoE Switches: ലാൻ കേബിളിലൂടെ കറൻറ് കടത്തിവിടാൻ ഇത്തരം സ്വിച്ചുകൾക്ക് കഴിയുന്നു. IP ക്യാമറ, VoIP ഫോണുകൾ, അക്സസ്സ് പോയിന്റ് എന്നിവയ്ക്ക് ഉപയോഗിക്കുന്നു.
ഇത് കൂടാതെയും പലതരം നെറ്റ്‌വർക്ക് സ്വിച്ചുകളുണ്ട് routing switches, virtual switches, and data center switches. ഇതെല്ലാം പലതരം സാഹചര്യങ്ങളിൽ നെറ്റ്‌വർക്കിന് സഹായമാകുംവിധം ഉപയോഗിക്കുന്നു.
Dineesh kumar C D
DK Networking solution