PoE നെറ്റ്‌വർക്ക് സ്വിച്ചിൽ ''Extend" and "Recovery'' എന്നീ രണ്ട് സ്വിച്ചുകൾ
Dineesh Kumar C.D18 Feb 22 . 9: 02 PM
PoE നെറ്റ്‌വർക്ക് സ്വിച്ചിൽ ''Extend" and "Recovery'' എന്നീ രണ്ട് സ്വിച്ചുകൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇതിൽ എക്സ്റ്റൻഡ് മോഡ് സ്വിച്ചിൽ നിന്നുമുള്ള ഡാറ്റയുടെയും പവറിന്റെയും സഞ്ചരിക്കുന്ന ദയർക്യം വർധിപ്പിക്കുന്നു. അതേസമയം റിക്കവറി മോഡ് PoE പവർ കൊടുക്കുന്ന പ്രതികരിക്കാതെ (data ട്രാൻസ്ഫററിംഗ് ഇല്ലാത്ത ) ഡിവൈസുകളെ ഓഫ് ചെയ്ത് ഓൺ ആക്കുന്നു (reboot).
വിശദമായി നോക്കാം..
Extend Mode: ഈ മോഡിൽ 100 മീറ്ററിൽ അധികം ഡാറ്റായും പവറും സഞ്ചരിക്കാൻ സഹായിക്കുന്നു. എന്നാൽ ഇത്തരത്തിൽ എക്സ്റ്റൻഡ് ചെയ്ത് ഉപയോഗിക്കുമ്പോൾ bandwith നന്നായി കുറയും (സ്പീഡ്). അതുകൊണ്ടുതന്നെ നല്ല സ്പീഡ് വേണ്ട സാഹചര്യത്തിൽ ഇത്തരത്തിൽ എക്സ്റ്റൻഡ് മോഡ് ഓൺ ആക്കി ചെയ്യാതിരിക്കുക. സാധാരണയായി IP ക്യാമെറകളാണ് ഇത്തരത്തിൽ ഉപയോഗിക്കുന്നത്.
Recovery Mode (PoE Auto Recovery): റിക്കവറി മോഡിൽ പ്രതികരിക്കാത്ത, disconnect കാണിക്കുന്ന IP ക്യാമറ, അക്സസ്സ് പോയിന്റ് തുടങ്ങിയവയെ ഓട്ടോമാറ്റിക്ക്ആയി കണ്ടുപിടിച്ച് reboot ചെയ്യിക്കുന്നു. അതുകൊണ്ട് തന്നെ ആൾ ചെന്ന് reboot ചെയ്യേണ്ട അവസ്ഥ ഉണ്ടാകുന്നത് ഒഴിവാക്കാം. ഡൌൺ ടൈം കുറയ്കാം. troubleshooting ആൾ ഇല്ലാതെ തന്നെ നടക്കുകയും ചെയ്യും.
Dineesh kumar C D
DK Networking solutions