എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ് ?
Dineeshkumar C.D02 April 22 . 7: 02 PM
സാറ്റലൈറ്റ് ഇന്റർനെറ്റ് എന്നാൽ സാറ്റലൈറ്റ് ഉപയോഗിച്ച് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിനെയാണ് സാറ്റലൈറ്റ് ഇന്റർനെറ്റ് എന്ന് പറയുന്നത്. അതായത് സാറ്റലൈറ്റ് ഇന്റർനെറ്റ് ദാതാക്കൾ (ISP) ഉപഭോക്താക്കൾക്ക് ഒരു ഡിഷ് ആന്റ്റിനയും ഒരു മോഡവും നൽകുന്നു. ഡിഷ് ആന്റ്റിന സാറ്റലൈറ്റ് ഇൽ ഇന്നും വരുന്ന ഇന്റർനെറ്റ് റേഡിയോ വേവ്സ് പിടിച്ചെടുത്ത് മോഡത്തിലേക്ക് അയക്കുന്നു. അവിടെ നിന്നും സാധാരണ ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിക്കുന്നപോലെ മോഡത്തിൽ നിന്നും വൈഫൈ ആയും, ഇതർനെറ്റ് കേബിൾ വഴിയും ഉപഭോക്താവിന് ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കാൻ സാധിക്കുന്നു.
സാറ്റലൈറ്റ് ഇന്റർനെറ്റ് കൊണ്ടുള്ള പ്രധാന പ്രയോജനം എന്തെന്നാൽ , ഇന്നും ഇന്റർനെറ്റ് എത്തിപ്പെടാത്ത വളരെ ഉൾ പ്രദേശങ്ങളിൽ, കൊടും കാട്ടിൽ, തണുത്തുറഞ്ഞ പ്രദേശങ്ങളിൽ എന്നുവേണ്ട എല്ലായിടത്തും ഇന്റർനെറ്റ് ലഭ്യമാക്കാൻ സാറ്റലൈറ്റ് ഇന്റർനെറ്റ് കൊണ്ട് സാധിക്കുന്നു.
ഫൈബർ ഇന്റർനെറ്റ് , കേബിൾ ഇന്റർനെറ്റ് എന്നിവയെ അടിസ്ഥനമാക്കി നോക്കിയാൽ സാറ്റലൈറ്റ് ഇന്റർനെറ്റ് ഇൻസ്റ്റാൾ ചെയ്യുന്നത് സമയം കുറഞ്ഞ ഒന്നാണ്. അതുകൂടാതെ ഡൌൺലോഡ് സ്പീഡ് 500 Mbps വരെ ഉപയോഗിക്കാവുന്നതിനാൽ ഒട്ടുമിക്ക എല്ലാ ഇന്റർനെറ്റ് ആവശ്യങ്ങൾക്കും സാറ്റലൈറ്റ് ഇന്റർനെറ്റ് ഉപയോഗിക്കാം. സാധാരണ ഇന്റർനെറ്റ് ദാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകാറുള്ള ലൈൻ കട്ട് ആയതുകൊണ്ടുള്ള സിഗ്നൽ ഇല്ലാതാക്കുക ഇവിടെ സംഭവിക്കുന്നില്ല. എന്നിരുന്നാലും സാറ്റലൈറ്റ് ഇന്റർനെറ്റ് എല്ലാകാര്യത്തിലും ഒന്നാമത് അല്ല. കാരണം ഇതിനുവരുന്ന ചിലവ് വലിയ ഒരു ഘടകം ആണ്. ഇതിനായി ഭൂമിക്ക് ചുറ്റും സാറ്റലൈറ്റ് സ്ഥാപിക്കേണ്ടതായുണ്ട്. അതിന് വളരെ ചിലവുള്ള ഒന്നാണ്.
അടുത്തതായി മോഡത്തിൽ നിന്നും നേരിട്ട് സാറ്റലൈറ്റ് ലേക്ക് റേഡിയോ വേവ്സ് സഞ്ചരിച്ചു അവിടെ സെർവറിൽ നിന്നും ടാറ്റ സ്വീകരിച്ചു തിരിച്ചു സാറ്റലൈറ്റ് വഴി മോഡൽ എത്തുന്നത് കൊണ്ടുതന്നെ ഇന്റർനെറ്റ് പാക്കറ്റ്സ്സ് സഞ്ചരിക്കുന്ന ദൂരം കൂടുകയും അതുമൂലം സമയക്കൂടുതൽ എടുക്കുകയും ചെയ്യും. ആയതിനാൽ internet ലെറ്റൻസി എവിടെ കൂടുവാനുള്ള സാധ്യത കൂടുതൽ ആണ്, ഇത് ഇന്റർനെറ്റ് സ്പീഡിനെയും ബാധിച്ചേക്കാം.
സാറ്റലൈറ്റ് ഇന്റർനെറ്റ് രംഗത്ത് ഇന്ന് ഒന്നാമത് ആയി നില്കുന്നത് നമുക്ക് എല്ലാവര്ക്കും അറിയാവുന്ന Elon Musk ൻറെ 'Starlink' എന്ന കമ്പനിയാണ്. 29 രാജ്യങ്ങളിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നൽകുന്ന ഇവർ, രണ്ടായിരത്തിൽ അധികം ചെറിയ സാറ്റലൈറ്റ് റ്റുകളെ ഭൂമിക്ക് ചുറ്റും ബഹിരാകാശത്ത് വിന്യസിച്ചിട്ടുണ്ട്. ഇവർ അധികം വൈകാതെ തന്നെ ഇന്ത്യയിലും തങ്ങളുടെ പ്രവർത്തനം തുടങ്ങാനുള്ള മുന്നൊരുക്കത്തിലാണ്. കേന്ദ്രസർക്കാരുമായിട്ടുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. എന്തായാലും നമ്മുടെ വീട്ടുമുറ്റത്തും ഡിഷും, മോഡവും വച്ചുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് വരുവാൻ അധികം നാളുകൾ വേണ്ടിവരില്ല എന്ന് പ്രത്യാശിക്കാം.
ബന്ധപ്പെട്ട വാർത്തകൾ
ഓൺലൈൻ തട്ടിപ്പുകൾ എങ്ങിനെ തടയാം.
വൈഫൈ റേഞ്ച് എങ്ങിനെ വർദ്ധിപ്പിക്കാം ?
എന്താണ് സാറ്റലൈറ്റ് ഇന്റർനെറ്റ് ?
എന്തുകൊണ്ട് ഐഫോണിൽ 'Weak Security' എന്ന് കാണിക്കുന്നു ?
Genexis Platinum -4410 വൈഫൈ പാസ്സ്വേർഡ് മാറ്റുന്ന വിധം.
വിവിധ തരത്തിലുള്ള റൗട്ടർ കോൺഫിഗുറേഷൻസ്
കേരളത്തിൽ ഫൈബർ broadband രംഗത്ത് ഏഷ്യാനെറ്റിന്റെ കുതിച്ചുചാട്ടം !
എന്താണ് Guest WiFi ? Guest WiFi കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാം.