എന്താണ് MAC ആഡ്രസ്സ് ? IP അഡ്രസ്സും MAC അഡ്രസ്സും തമ്മിലുള്ള വ്യത്യാസം എന്ത് ?


Dineesh Kumar C.D

18 Feb 22 . 9: 02 PM

MAC അഡ്രസ്സ് രണ്ട് ഭാഗങ്ങളായി കാണുന്നു. ആദ്യത്തെ മൂന്ന് ബൈറ്റ് നിർമാതാക്കളെ സൂചിപ്പിക്കുന്നതും (Linksys, Netgear, TP-link etc). അടുത്ത മൂന്ന് ബൈറ്റ് device സിനെ സൂചിപ്പിക്കുന്നതും ആകുന്നു.

00-04-5B-63-A5-77

 MAC ആഡ്രസ്സ് എന്നാൽ മീഡിയ ആക്സസ്സ് കണ്ട്രോൾ അഡ്രസ്സ്. ഒരു നെറ്റ്‌വർക്കിൽ പ്രവർത്തിക്കുന്ന എല്ലാ ഉപകരണങ്ങളെയും ഒന്ന് ഒന്നായി തിരിച്ചറിയാൻ MAC അഡ്രസ്സ് നമ്മളെ സഹായിക്കുന്നു. ലോകത്തിൽ ഇവിടെ ഉള്ള device ആണെങ്കിലും അതിന് ഒരു പ്രത്യേകമായ MAC അഡ്രസ്സ് ഉണ്ടാകും. അത് വേറെ ഒരു device സിനും ഉണ്ടാവുകയുമില്ല. MAC അഡ്രെസ്സ് സാദാരണയായി 6 byte, hexadecimal നമ്പർ ആയി ആണ് കാണപ്പെടുന്നത്. A തുടങ്ങി F വരെയുള്ള ആൽഫബേറ്റുകളും നമ്പറുകളുമാണ് MAC അഡ്രസ്സ് ആയി കാണുന്നത്. ഇത്‌ അതാത് ഉത്പന്നങ്ങൾ ഉണ്ടാകുന്ന കമ്പനികൾ നൽകുന്നു. 

എന്താണ് MAC അഡ്രസ്സ് കൊണ്ടുള്ള ഉപയോഗം?

ഒരു നെറ്റ്‌വർക്കിലുള്ള ഡിവിസുകൾ തമ്മിൽ പരസ്പരം ആശയവിനിമയം നടത്താൻ MAC അഡ്രസ്സ് സഹായിക്കുന്നു. ഇത് ലോക്കൽ ഏരിയ നെറ്റ്‌വർക്കിലും (LAN), വൈഡ് ഏരിയ നെറ്റ്‌വർക്കിലും (WAN) ഇത്തരത്തിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്നു.

അപ്പോൾ നമ്മൾക്കു വരുന്ന പ്രധാന സംശയം ഡിവൈസുകൾ തമ്മിൽ MAC അഡ്രെസ്സ് ഉപയോഗിച്ച് ആശയവിനിമയം നടത്താമെങ്കിൽ എന്തിന് IP അഡ്രസ്സ്?.

എന്തിന് IP അഡ്രസ്സ്?.

IP അഡ്രസ്സും ഓരോ ഡിവൈസിനും ഓരോ IP അഡ്രെസ്സ് ആണ്. എന്നാൽ പബ്ലിക് IP അഡ്രെസ്സ് ഒന്നുമാത്രം കാണുകയൊള്ളു എങ്കിലും IP അഡ്രസ്സ് ഒരു നിശ്ചിത കാലയളവിൽ മാറിക്കൊണ്ടിരിക്കും. എന്നാൽ MAC അഡ്രെസ്സ് മാറുന്നില്ല. ഒരു നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ഡിവൈസ് MAC അഡ്രസ്സും, IP അഡ്രസ്സും രണ്ടും ഉപയോഗിക്കുന്നു. MAC അഡ്രസ്സ് ഡിവൈസിനെ കണ്ടുപിടിക്കാനും IP അഡ്രസ്സ് ഡിവൈസിനെ എവിടെയാണ് ഉള്ളത് എന്ന് കണ്ടുപിടിക്കാനും സഹായിക്കുന്നു.

ചുരുക്കി പറഞ്ഞാൽ IP അഡ്രെസ്സ് നമ്മൾ അയക്കേണ്ട ഡാറ്റയുടെ ലൊക്കേഷൻ കണ്ട് പിടിക്കുന്നു. MAC അഡ്രെസ്സ് ഏതാണ് അ ഡിവൈസ് എന്ന് കണ്ട് പിടിക്കുന്നു. ഏതൊരു നെറ്റ്‌വർക്ക് അത് വൈഫൈ, ഇതെർനെറ്റ്, ബ്ലൂട്ടൂത് ആയാലും MAC അഡ്രെസ്സ് ഉപയോഗിക്കുന്നു. അതുകൊണ്ട്തന്നെ ശ്രദ്ധിക്കുക MAC അഡ്രെസ്സ് ഒരു ഡിവൈസിനു ഒന്നിലധികം ആകാം.. LAN നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ അതിനൊരു MAC അഡ്രെസ്സ് അതിന്റെ LAN കാർഡിൽ കാണും. അതുപോലെ തന്നെ വൈഫൈ ഉപയോഗിക്കുമ്പോളും.

MAC അഡ്രസ്സും, IP അഡ്രസ്സും ഒരു നെറ്റ്‌വർക്കിൽ വളരെ പ്രധാനപെട്ട രണ്ടു ഘടകങ്ങൾ ആണ്... അതുകൊണ്ട് തന്നെ ഇതിന്റെ പ്രാധാന്യവും വലുതാണ്.