എന്താണ് റൂട്ടറുകൾ ? (What is Router)


Dineesh Kumar C.D18 Feb 22 . 9: 02 PM
TP-Link Archer AC1200 Archer C6 Wi-Fi Speed Up to 867 Mbps/5 GHz + 300 Mbps/2.4 GHz, 5 Gigabit Ports, 4 amzn.to/3I5CA6j External Antennas, MU-MIMO, Dual Band, WiFi Coverage with Access Point Mode, Wireless Router

റൂട്ടറുകൾ എന്നാൽ ഒരു സ്വിച്ചിങ് ഉപകരണം ആണ്. നെറ്റ്‌വർക്ക് പാക്കറ്റുകളെ അതാത് ഐപി അഡ്രെസ്സ് ഉപയോഗിച്ച് മറ്റുള്ള നെറ്റ്‌വർക്കിലേക്കോ ഡിവൈസിലേക്കോ  റൂട്ട് ചെയ്യാനുള്ള ഉപകരണം. ഇന്റർനെറ്റ് നെറ്വർക്കുകൾ തമ്മിൽ കണക്ട് ചെയ്യാനും, രണ്ടു ഓഫിസുകൾ തമ്മിൽ കണക്ട് ചെയ്യാനും (VPN റൂട്ടർ) റൂട്ടറുകൾ ഉപയോഗിക്കുന്നു. 

മറ്റൊരുതരത്തിൽ പറഞ്ഞാൽ റൂട്ടർ ഒരു ഡാറ്റാ കമ്മ്യൂണിക്കേറ്റർ ആണ്. അതായത് ഓരോ കമ്പ്യൂട്ടറിനും അല്ലെങ്കിൽ മറ്റ് ഡിവൈസിനും വേണ്ട ഡാറ്റ (വിവരങ്ങൾ) ഇന്റർനെറ്റ് നെറ്റവർക്കിലൂടെ കൈമാറുന്ന ഒരു ഉപകരണം ആണ് റൂട്ടർ. 

ഇത്തരത്തിൽ ഡാറ്റ കൈമാറുന്നത് കേബിൾ വഴിയോ അല്ലെങ്കിൽ കേബിൾ ഇല്ലാതെ വയർലെസ്സ് ആയോ ആകാം. വയർലെസ്സ് വഴി കൈമാറുന്നത് വൈഫൈ മാധ്യമം ആക്കിയാണ്. ഇതിൽ കേബിൾ വഴി ഡാറ്റ റൂട്ട് ചെയ്യാൻ കേബിൾ കണക്ട് ചെയ്യാൻ പ്രത്യേകം പോർട്ടുകൾ ഉണ്ടാകും. അതിൽ തന്നെ മോഡത്തിൽ നിന്നും റൂട്ടറിലേക്ക് കണക്ട് ചെയ്യാൻ WAN റൂട്ടറുകളിൽ WAN പോർട്ടും. DSL മോഡത്തിൽ നിന്നും കണക്ട് ചെയ്യാൻ DSL റൂട്ടറിൽ DSL പോർട്ടും ഉണ്ടാകും. 

മുകളിൽ പറഞ്ഞതുപോലെ റൂട്ടറുകൾ രണ്ടുവിധത്തിൽ ഉണ്ടാകും. WAN റൂട്ടർ , DSL റൂട്ടർ. WAN റൂട്ടർ ഫൈബർ മോഡത്തിൽ നിന്നും coaxial മോഡത്തിൽ നിന്നും കണക്ട് ചെയ്യാൻ ഉപയോഗിക്കുന്നു. DSL റൂട്ടർ ഫോൺ വഴിയുള്ള DSL കണക്ഷനിൽ നിന്നും ഇന്റർനെറ്റ് ഉപയോഗിക്കാൻ സഹായിക്കുന്നു. ഇതിൽ തന്നെ റൂട്ടർ, സിംഗിൾ ബാൻഡ് റൂട്ടർ , ഡ്യൂവൽ ബാൻഡ് റൂട്ടർ എന്നിങ്ങനെ രണ്ട് തരത്തിൽ കാണപ്പെടുന്നു. സിംഗിൾ ബാൻഡിനെ അപേക്ഷിച് ഡ്യൂവൽ ബാൻഡ് റൂട്ടർ 5G bandwith ഉപയോഗിക്കുന്നതുവഴി കൂടുതൽ സ്പീഡ് ലഭിക്കുന്നു. അതേസമയം സിംഗിൾ ബാൻഡ് റൗട്ടറുകൾ 2.4 bandwith  ഉപയോഗിക്കുന്നു. ഇത് വീട്ടിലുള്ള മറ്റു ബ്ലുടൂത് ഉപകരണങ്ങളും , മൈക്രോ ഓവൻ , കോഡ് ലെസ്സ് ഫോൺ തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്നത് കൊണ്ട് സ്പീഡ് കുറവിന് കാരണമാകുന്നു.