മൊബൈൽ ഉപയോഗിച്ച് വൈഫൈ പാസ്സ്‌വേർഡ് എങ്ങിനെ മാറ്റാം ?


Dineesh Kumar C.D

18 Feb 22 . 9: 02 PM

ബ്രോഡ്ബാൻഡ് മോഡത്തിന്റെ വൈഫൈ പാസ്സ്‌വേർഡ് നമുക്ക് കമ്പ്യൂട്ടർ ഉപയോഗിക്കാതെതന്നെ മാറ്റാൻ കഴിയും. അതിനായി നമ്മൾ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

Step -1 വൈഫൈ കണക്ട് ചെയ്യുക.

ആദ്യമായി നമ്മൾ ഉപയോഗിക്കുന്ന അതായത് നിലവിലുള്ള വൈഫൈ പാസ്സ്‌വേർഡ് ആയി കണക്ട് ചെയ്യുക. കാരണം വൈഫൈ പാസ്സ്‌വേർഡ് മാറ്റുന്നതിന് മോഡത്തിന്റെ അഡ്മിൻ പേജിൽ കയറേണ്ടതായിവരും അതിനായി അതാത് മോഡത്തിന്റെ വൈഫൈ പാസ്സ്‌വേർഡായി ആദ്യം കണക്ട് ചെയ്യുക

Step -2 മോഡം Gatway IP കണ്ടുപിടിക്കുക.

അടുത്തതായി നമ്മൾ കണക്ട് ചെയ്തിരിക്കുക്കുന്ന മോഡത്തിലേറെ Gatway IP കണ്ടുപിടിക്കുക. അതിനായി ഫോണിന്റെ വൈഫൈ സെറ്റിങ്സിൽ വൈഫൈ പേര് കാണിക്കുന്നതിന്റെ അടുത്ത് ഒരു മൂന്ന് കുത്തുകൾ കാണാം, അല്ലെങ്കിൽ ഒരു സെറ്റിങ് ചിഹ്നം കാണാം. അവിടെ സെലക്ട് ചെയ്താൽ നമുക്ക് ഫോൺ കണക്ട് അയേകുന്നുന്ന വൈഫൈ ഐപി വിവരങ്ങൾ കാണാം. അവിടെത്തന്നെ നമുക്ക് Gatway IP എന്ന് നമുക്ക് കാണാൻ കഴിയും. സാദാരണയായി Gatway IP വരുന്നത് 192.168.1.1 അല്ലെങ്കിൽ 192.168.0.1 ആണ്. ഇത് ഫോണിൽ ഒരു ബ്രൌസർ ഓപ്പൺ ചെയ്തത് അതിന്റെ അഡ്രസ്സ്‌ ബാറിൽ ടൈപ്പ് ചെയ്ത് കൊടുക്കുക. ഫുൾ ആയിട്ടുതന്നെ ടൈപ്പ് ചെയ്യുക സെലെക്ഷൻ വരുന്നതിൽ സെലക്ട് ചെയ്യരുത്.

Step -3 മോഡം അഡ്‌മിൽ പേജിൽ ലോഗിൻ ചെയ്യുക

മോഡം Gatway IP കണ്ടുപിടിച്ചതിന് ശേഷം, ഐപി ഉപയോഗിച്ച് മോഡം അഡ്മിൻ പേജിൽ ലോഗിൻ ചെയ്യുമ്പോൾ username and password ചോദിക്കും. മോഡത്തിൻറെ പേജിൽ കയറാനുള്ള username and password അതാത് മോഡത്തിന്റെ പുറകിൽ തന്നെ ഉണ്ടാകും. username സാദാരണ admin എന്നാണ് വരുന്നത് password മോഡത്തിന്റെ ബാക്‌സൈഡിൽ print ചെയ്ത് വരും. പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തിട്ടും ലോഗിൻ ആകുന്നില്ലങ്കിൽ സർവീസ് പ്രൊവൈഡർ ആയി ബന്ധപെടുക്കുക, ഒരുപക്ഷെ അവർ printed പാസ്സ്‌വേർഡ് മാറ്റിക്കാണാനും സാധ്യതയുണ്ട്.

Step -4 WLAN or Wireless സെറ്റിങ്സ് സെലക്ട് ചെയ്യുക.

മോഡത്തിന്റെ അഡ്മിൻ പേജിൽ ലോഗിൻ ചെയ്തതിനുശേഷം WLAN ഓപ്ഷൻ സെലക്ട് ചെയ്യുക. ഒട്ടുമിക്യ എല്ലാ മോഡത്തിലും റൂട്ടറിലും WLAN എന്ന് തന്നെയാണ് കൊടുത്തിരിക്കുന്നത്. ചില മോഡങ്ങളിൽ Wireless എന്ന പേരിലും ഈ ഓപ്ഷൻ കാണാറുണ്ട്. ഇതിൽ സെലക്ട് ചെയ്യുമ്പോൾ അതിൽ വൈഫൈ നെയിം മാറ്റാൻ SSID എന്ന് എഴുതിരിക്കുന്നത് നോക്കുക. (ചില മോഡങ്ങളിൽ 'basic' എന്ന ഓപ്ഷനിൽ ഇത് കാണാം) അവിടെ നിലവിലുള്ള പാസ്സ്‌വേർഡ് നിങ്ങൾക്ക് അവിടെ കാണാൻ കഴിയും. ആ പാസ്സ്‌വേർഡ് മാറ്റി അവിടെ നമ്മൾ പുതുതായി കൊടുക്കാൻ ഉദ്ദേശിക്കുന്ന പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തുകൊടുക്കുക. അതിന് ശേഷം അടിയിലായി apply changes എന്നത് സെലക്ട് ചെയ്യുക. ഇതോടുകൂടി നിങ്ങളുടെ ഫോണിൽ കണക്ട് ചെയ്തിരുന്ന വൈഫൈ disconnect ആകും. കാരണം ഇപ്പോൾ വൈഫൈ പേര് നമ്മൾ മാറ്റിക്കഴിഞ്ഞു.

Step -5 പാസ്സ്‌വേർഡ് മാറ്റുക

വൈഫൈപേര് മാറ്റിയതിനുശേഷം ഒരിക്കൽ കൂടി വൈഫൈ കണക്ട് ചെയ്യുക. അതിനായി ഫോൺ വൈഫൈ സെറ്റിങ്സിൽ പോയി വൈഫൈ കണക്ട് ചെയ്യുക. വൈഫൈ പേര് ഇപ്പോൾ കാണിക്കുന്നത് പുതിയ പേരായിരിക്കും. എന്നാൽ പാസ്സ്‌വേർഡ് ഇപ്പോഴും നമ്മൾ മാറ്റിയിട്ടില്ല അതുകൊണ്ടുതന്നെ പാസ്സ്‌വേർഡ് പഴയത് തന്നെ ടൈപ്പ് ചെയ്തു കൊടുത്ത്‌ വൈഫൈ കണക്ട് ചെയ്യുക.

അതിനുശേഷം വീടും നേരത്തെ ചെയ്തപോലെ ഫോണിൽ ബ്രൗസറിൽ ഐപി അഡ്രസ്സ് അടിച്ചുകൊടുത്ത്‌ മോഡം പേജിൽ ലോഗിൻ ചെയ്യുക. WLAN സെറ്റിങ് എടുത്ത് അതിൽ ഇപ്പ്രാവശ്യം 'സെക്യൂറിറ്റി' സെറ്റിങ്സിൽ സെലക്ട് ചെയ്യുക. അവിടെ ഇപ്പോൾ നിലവിലുള്ള പാസ്സ്‌വേർഡ് കാണാൻ സാദിക്കും. 'Pre - shared key' എന്ന പേരിലാകും വൈഫൈ പാസ്സ്‌വേർഡ് കൊടുക്കേണ്ട സ്ഥലം കാണിച്ചിരിക്കുന്നത്. അവിടെയുള്ള പാസ്സ്‌വേർഡ് മാറ്റി നമ്മൾ പുതുതായി ഇടാൻ ഉദ്ദേശിക്കുന്ന പാസ്സ്‌വേർഡ് ടൈപ്പ് ചെയ്യുക. അതിനുശേഷം താഴെ ആയി 'apply changes' എന്ന ഇടത് ക്ലിക് ചെയ്യുക. ഇതോടുകൂടി വീണ്ടും ഫോണിൽ വൈഫൈ 'disconnect' ആകും.

ഇത്രയും ചെയ്തതിന് ശേഷം വീണ്ടും ഫോണിൽ വൈഫൈ സെറ്റിങ്സിൽ കയറി വൈഫൈ കണക്ട് ചെയ്യുക. ഇത്തവണ ഫോണിൽ വൈഫൈ കണക്ട് ചെയ്യുമ്പോൾ പുതുതായി നമ്മൾ കൊടുത്ത പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തുകൊടുക്കുക. ഇതോടുകൂടി വൈഫൈ പേരും പാസ്സ്‌വേർഡും രണ്ടും മാറിയിരിക്കും. കണക്ട് ആകുന്നതിൽ എന്തങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ ഫോണിൽ വൈഫൈ സെറ്റിങ്സിൽത്തന്നെ forgot പാസ്സ്‌വേർഡ് എന്ന ഓപ്ഷൻ ഉണ്ട് അതിൽ സെലക്ട് ചെയ്ത് വീണ്ടും കണക്ട് ചെയ്യുക വൈഫൈ കണക്ട് ആകുന്നതായിരിക്കും.കൂടുതൽ വിവരങ്ങൾക്കായി താഴെക്കൊടുത്തിരിക്കുന്ന വീഡിയോ കാണുക ചാനൽ സബ്സ്ക്രൈബ് ചെയ്യുക.