1G, 2G, 3G , 4G, 5G മൊബൈൽ ഇന്റർനെറ്റ് തലമുറകൾ (GENARATIONS) !

Dineesh Kumar C.D

21 Nov 22 . 8: 02 PM

1st Generation


1G മൊബൈൽ കമ്മ്യൂണിക്കേഷൻ ടെക്നോളജി 1979 ഇൽ Nippon Telegraph and Telephone (NTT) ജപ്പാനിൽ അവതരിപ്പിച്ചു. 1st ജനറേഷൻ ടെക്നോളജി അനലോഗ് ടെക്നോളജി (Analog Switching) മാത്രം ഉപയോഗിച്ച് 'ശബ്ദം'(voice) മാത്രം കടത്തിവിടുന്ന ഒന്നായിരുന്നു.

1984. Motorola's DynaTAC 8000X, 1st Genaration phone.

രണ്ട് സ്ഥലങ്ങളിലേക്ക് സന്ദേശം കടത്തിവിടുവാൻ ഇത് വഴി സാധിച്ചു. എന്നാൽ 1980 കളിൽ അമേരിക്കൻ സൈനികർ VoIP (വോയിസ് ഓവർ IP) IP ഉപയോഗിച്ച് ശബ്ദം കിടത്തിവിടുന്ന ടെക്നോളജി കണ്ടുപിടിച്ചു. ഇത് 1st ജനറേഷൻ ടെക്നോളജിയിൽ ഒരു നാഴികക്കല്ലായി. ഇതിൽ ടാറ്റ സ്പീഡ് 2.4 Kbps ആയിരുന്നു.

ആദ്യത്തെ സെല്ലുലാർ മൊബൈൽ നെറ്റ്‌വർക്ക് രൂപീകൃതമായത് അമേരിക്കയിലായിരുന്നു. ചിക്കാഗോ ആസ്ഥാനമായുള്ള മോട്ടറോള ജനങ്ങൾക്കായുള്ള ആദ്യത്തെ മൊബൈൽ ഫോൺ 1983 ഇൽ അവതരിപ്പിച്ചു.