വിവിധ തരത്തിലുള്ള റൗട്ടർ കോൺഫിഗുറേഷൻസ് !


Dineesh Kumar C.D06 Feb 24 . 9: 02 PM

 Wired Configurations

ഏറ്റവും കൂടുതൽ ആയി റൗട്ടറുകൾ കോൺഫിഗർ ചെയ്യുന്നത് wired മോഡിൽ ആണ്. അതായത് മെയിൻ (Primary ) മോഡത്തിൽ  നിന്നും (LAN പോർട്ട്) ഒരു LAN കേബിൾ വലിച്ച് റൗട്ടറിന്റെ WAN പോർട്ടിൽ കൊടുക്കുകയും അതുവഴി റൗട്ടർ കോൺഫിഗർ ചെയ്യുകയും ചെയ്യുന്നു. ഇത്തരത്തിൽ ചെയ്യുമ്പോൾ മാക്സിമം ഇന്റർനെറ്റ് സ്പീഡ് റൗട്ടറിന് കിട്ടുന്നു. എന്നാൽ ചിലവേറിയ ഒന്നാണ് wired extention. കാരണം ethernet കേബിൾ ഇതിന് ആവശ്യമായി വരുന്നുന്നു . 

Wireless Configurations

ഏറ്റവും പ്രചാരത്തിലുള്ളതും , എളുപ്പവും, ചെലവ് കുറഞ്ഞ ഒന്നുമാണ് wireless router. കോൺഫിഗുറേഷൻസ്. പറയുകയാണെങ്കിൽ wired പോലെ തന്നെ വ്യാപകമായി ഈ കാലഘട്ടത്തിൽ wireless കോൺഫിഗുറേഷൻസും ചെയ്യുന്നുണ്ട്.  ഇതിന്റെ പ്രധാന കാരണം ചെലവ് കുറഞ്ഞത് എന്നത് മാത്രം അല്ല മറിച്ച് കേബിൾ വലിക്കുന്നത് ഒഴിവാക്കാം എന്നത് കൂടിയാണ്. WISP mode, Repeater mode എന്നിവ സപ്പോർട്ട് ചെയ്യുന്ന റൗട്ടറുകളിലും സ്‌റ്റെൻഡറുകളിലും ആണ് wireless കോൺഫിഗുറേഷൻ നടക്കുന്നത്.