വൈഫൈ റേഞ്ച് എങ്ങിനെ വർദ്ധിപ്പിക്കാം ? (WiFi signal extension)


Dineesh Kumar C.D18 Feb 22 . 9: 02 PM

വൈഫൈ റൂട്ടർ സ്ഥാനം 

ഏറ്റവും ആദ്യം വൈഫൈ റേഞ്ച് വർധിപ്പിക്കാൻ നമ്മൾ ചെയ്യേണ്ടത് , നമ്മൾ വച്ചിരിക്കുന്ന റൂട്ടർ സ്ഥാനം ശരിയാണോ എന്ന് നോക്കുക. കാരണം നമ്മൾ വച്ചിരിക്കുന്ന റൂട്ടർ പലപ്പോഴും വീടിന്റെ ഏതേലും ഒരു മൂലയ്ക്ക് ആയിരിക്കും വച്ചിരിക്കുന്നത്. അത് തികച്ചും തെറ്റായരീതിയാണ്, റൂട്ടർ എപ്പോഴും വീടിന്റെ മധ്യഭാഗത്ത് ആയാണ് വയ്ക്കേണ്ടത്. മധ്യഭാഗത്ത് വയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും റൂമിലോ അതോ വീടിൻ്റെ മൂലയ്ക്കോ വയ്ക്കാതെ  ഇരിക്കുക. കൂടാതെ റൂട്ടർ താഴെ വയ്ക്കാതെ ഇരിക്കുക ഇത് റേഞ്ച് കുറയാൻ കാരണം ആകുന്നു. റൂട്ടർ കഴിവതും അഞ്ചടി ഉയരത്തിൽ എങ്കിലും വയ്ക്കാൻ ശ്രമിക്കുക.

TP-Link Archer AC1200 Archer C6 Wi-Fi Speed Up to 867 Mbps/5 GHz + 300 Mbps/2.4 GHz, 5 amzn.to/3IKAAAK Gigabit Ports, 4 External Antennas, MU-MIMO, Dual Band, WiFi Coverage with Access Point Mode, Wireless Router

നല്ലൊരു റൂട്ടർ വാങ്ങുക 

റൂട്ടർ ഇന്ന് വിപണിയിൽ പലവിധം ഉണ്ട്. അതിൽ നല്ല റൂട്ടർ നോക്കിത്തന്നെ വാങ്ങുക. വാങ്ങുമ്പോൾ, വൈഫൈ സ്റ്റാൻഡേർഡ് , റേഞ്ച് കപ്പാസിറ്റി, മിമോ ടെക്നോളജി, OFDA , ഭീം ഫോമിങ് എന്നിവ ഉള്ള ഒരു നല്ല റൂട്ടർ തന്നെ വാങ്ങുക. ഇനി അതല്ല സർവീസ് പ്രൊവൈഡർ തരുന്ന മോഡത്തിൽ നിന്നും നേരിട്ടാണ് നിങ്ങൾ വൈഫൈ ഉപയോഗിക്കുന്നത് എങ്കിൽ പുതിയ മോഡൽ വൈഫൈ ചോദിച്ചു വാങ്ങുക. കൂടാതെ 5G വൈഫൈ bandwith സപ്പോർട്ട് ചെയ്യുന്ന ഡ്യൂവൽ ബാൻഡ് വൈഫൈ മോഡം തന്നെ സർവീസ് പ്രൊവൈഡറിനോട് ചോദിച്ചു വാങ്ങുക..

ഫെയിംവെയർ അപ്ഡേറ്റ് 

അടുത്ത പ്രധാനപ്പെട്ട ഒന്നാണ് ഫെയിംവെയർ അപ്ഡേറ്റ്. എല്ലാമോഡങ്ങൾക്കും റൗട്ടറുകൾക്കും ഫെയിംവെയർ അപ്ഡേറ്റുകൾ വന്നുകൊണ്ടിരിക്കും. അതാത് സമയത്ത് ഫെയിംവെയർ അപ്ഡേറ്റ് ചെയ്‌തെന്ന് ഉറപ്പ്‌ വരുത്തുക. ഇല്ലെങ്കിൽ സർവീസ് പ്രൊവൈഡറിനെ വിളിച്ചു അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുക. പുതിയ ഫെയിംവെയർ അപ്ഡേറ്റ് ചെയ്യുന്നതോട് കൂടി മോഡം അപ്ഡേറ്റ് ആകുകയും മൊത്തത്തിൽ അതിന്റെ മാറ്റം പ്രകടമാക്കുകയും അത് റേഞ്ച് പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. ഇൻറർനെറ്റിൽ നിന്നും റൂട്ടർ ഒഫീഷ്യൽ പേജുകളിൽ നിന്നും ഇത്തരം അപ്ഡേറ്റുകൾ ലഭ്യമാണ്.

GENEXIS PLATINUM - 4410 FIRMWARE UPDATE / GENEXIS പ്ലാറ്റിനം മോഡൽ റൂട്ടറിൽ ഫെയിംവെയർ അപ്ഡേറ്റ് ചെയ്യുന്നവിധം 

വയർലെസ്സ് എക്സ്ടെൻഡർസ്  

വയർലെസ്സ് എക്സ്ടെൻഡർ പൊതുവെ എല്ലാവരും വൈഫൈ റേഞ്ച് കൂട്ടാൻ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ്. മോഡത്തിൽ നിന്നും വൈഫൈ സിഗ്നൽസ് പിടിച്ചെടുത്ത്‌ അത് എക്സ്ടെന്റ്  ചെയ്യുന്ന പ്രവർത്തിയാണ് വയർലെസ്സ് എക്സ്ടെൻഡർ ചെയ്യുന്നത്. എക്സ്ടെൻഡർ ഏതൊരു ഇലെക്ട്രിക്കൽ പ്ലഗ് പോയിന്റിൽ കുത്താവുന്നതും വളരെ എളുപ്പത്തിൽ കോൺഫിഗറേഷൻ ചെയ്യാവുന്നതും ആണ്. ഇതിന് പ്രത്യേക ലാൻ കേബിൾ വലിക്കുന്നതിന്റെ ആവശ്യം ഇല്ല . എന്നിരുന്നാലും വയർലെസ്സ് എക്സ്ടെൻഡർ റൂട്ടറിൽ നിന്നും ഒരു പരിധിയിൽ അധികം അകലെ വച്ചാൽ ഇന്റർനെറ്റ് സ്പീഡ് കുറയും, കാരണം റൂട്ടറിൽ നിന്നും പിടിച്ചെടുക്കുന്ന സിഗ്നൽ മാത്രമേ എക്സ്ടെൻഡറിനു വർധിപ്പിക്കാൻ കഴിയുകയുള്ളു.

ഏറ്റവും അധികം വിറ്റഴിയുന്നതും വളരെ ഫലപ്രദമേറിയതും ആയ വൈഫൈamzn.to/3pDDNKF  എക്സ്ടെൻഡർ. TP-Link TL-WA850RE N300 Wireless Range Extender, Broadband/Wi-Fi Extender, Wi-Fi Booster/Hotspot with 1 Ethernet Port, Plug and Play, Built-in Access Point Mode

വെയേർഡ് എക്സ്ടെൻഡർ

വയർലെസ്സ് എക്സ്ടെൻഡർ പോലെ തന്നെ കണ്ടുവരുന്ന ഒന്നാണ് വെയേർഡ് എക്സ്ടെൻഡർ. വെയേർഡ് എക്സ്ടെൻഡറിലൂടെ ആണ് കൂടുതൽ സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്റ്റിവിറ്റി നമുക്ക് ലഭിക്കുന്നത്. അതിനു കാരണം ഇതിൽ സർവീസ് പ്രൊവൈഡർ തന്ന മോഡത്തിൽ നിന്നും നമ്മൾ വേറൊരു റൂട്ടർ വാങ്ങി അതിലേക്ക് ഒരു ലാൻ കേബിൾ വഴി കണക്ഷൻ കൊടുക്കുന്നു. വയർ ഉപയോഗിച്ച് അടുത്ത റൂട്ടറിൽ കൊടുക്കുന്നത് കൊണ്ടുതന്നെ ഇന്റർനെറ്റ് സ്പീഡ് കുറവ് അനുഭവപ്പെടുന്നില്ല. എന്നാൽ ഇത്തരം എക്സ്ടെൻഡറിൽ നമ്മൾക്ക് ലാൻ കേബിൾ , റൂട്ടർ എന്നിവ ആവശ്യം ആയി വരുന്നു. കൂടുതൽ കേബിൾ വലിക്കണമെങ്കിൽ അത്ര പണം കൂടുതലായി മുടക്കേണ്ടി വരും. 

പഴയ ഒരു റൂട്ടർ ഉപയോഗിച്ച് നമുക്ക് എങ്ങിനെ വയർലെസ്സ് എക്സ്ടെൻഡർ ഉണ്ടാക്കാം. How to make wireless and wired extenders with old router. Two part video, 

പവർലൈൻ അഡാപ്റ്റർ 

അധികമാർക്കും പ്രരിചയം ഇല്ലാത്തതും എന്നാൽ വളരെ ഉപയോഗപ്രദം ആയതുമായ ഒന്നാണ് പവർലൈൻ അഡാപ്റ്റർ. വീട്ടിൽ ഉള്ള ഇലക്ട്രിക്ക് വയർ ഉപയോഗിച്ചാണ് പവർലൈൻ അഡാപ്റ്റർ പ്രവർത്തിക്കുന്നത്. പവർലൈൻ അഡാപ്റ്റർ വരുന്നത് രണ്ട് ഡിവൈസ് ആയാണ്, ഒന്ന് മോഡം ആയി ഡയറക്റ്റ് കണക്ഷൻ കൊടുക്കുന്നതും മറ്റൊന്ന് അകലെയുള്ള ഒരു ഇലക്ട്രിക്ക് പ്ലഗിൽ കണക്ട് ചെയ്യുന്നതും. അപ്പോൾ ഇന്റർനെറ്റ് ഒരു പവർലൈൻ ഡിവൈസിൽ നിന്നും അടുത്തതിലേക്ക് ഇന്റർനെറ്റ് ഇലക്ട്രിക്ക് ലൈൻ വഴി കടത്തിവിടുകയും ഇന്റർനെറ്റ് വൈഫൈ ഏരിയ വർധിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം പവർലൈൻ അഡാപ്റ്റർ നൽകുന്ന ഇന്റർനെറ്റ് വേഗത നമ്മളുടെ വീട്ടിലെ ഇലെക്ട്രിക്കൽ ലൈൻ ക്വാളിറ്റി അനുസരിച്ചിരിക്കും. ഇലെക്ട്രിക്കൽ ലൈനിനിലെ ലൂസ് കോൺടാക്ട് ഇന്റെർനെറ് വേഗതയേയും ബാധിക്കും.

TP-Link AV600 300Mbps Powerline Wi-Fi Extender Starter Kit - Powerline Adapter wamzn.to/3hGEa2N ith WiFi, WiFi Booster, Plug & Play, Power Saving, Expand Both Wired and WiFi Connections (TL-WPA4220 KIT)

മുകളിൽ പറഞ്ഞ ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാലും ചിലപ്പോൾ നമ്മുടെ ഫോണിലോ , ലാപ്‌ടോപിലോ വൈഫൈ സിഗ്നൽ കുറവ് കാണിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ. മറ്റൊരു ഡിവൈസ് കൂടി കണക്ട് ചെയ്ത് ചെക്ക് ചെയ്യുക. കാരണം ചില അവസരങ്ങളിൽ ഫോണിന്റെ അല്ലെങ്കിൽ ലാപ്ടോപിന്റെ വൈഫൈ പിടിച്ചെടുക്കേണ്ട വൈഫൈ അഡാപ്റ്ററിന് തകരാർ സംഭവിക്കാറുണ്ട്. അത്തരം അവസരങ്ങളിൽ നമ്മൾ ഉപയോഗിക്കുന്ന ഡിവൈസ്സിൽ വൈഫൈ റേഞ്ച് കുറവായിരിക്കും കാണിക്കുന്നത്. അതുകൂടി ശ്രദ്ധിക്കുക.